Police Booked | മരണാനന്തരം കോടിയേരിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: കണ്ണൂരില്‍ പൊലിസ് മൂന്ന് കേസെടുത്തു
Oct 8, 2022, 22:21 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ ത തുടര്‍ന്ന് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതികളില്‍ പൊലിസ് നടപടി തുടങ്ങി. പാനൂരിലെ യുവമോര്‍ച നേതാവും ബലിദാനി കെ ടി ജയകൃഷ്ണന് മാസ്റ്ററുടെ സഹോദരി കെ വി ഗിരിജയ്ക്കെതിരെ കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തന്റെ ഫെയ്സ് ബുക് പേജിലാണ് ഇവര്‍ കോടിയേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടതെന്നാണ് പരാതി.
സിപിഎം സൈബര്‍ പോരാളികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും കടുപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ എസ് എഫ് ഐ അടക്കമുള്ള സംഘടനകള്‍ ഇവരെ സ്കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്കൂളിന് മുന്പില് പ്രതിഷേധ ധര്‍ണയും നടത്തിയിരുന്നു. യുവമോര്‍ച നേതാവ് കെ ടി ജയകൃഷ്ണന് മാസ്റ്ററുടെ സഹോദരി കെ വി ഗിരിജ തൊക്കിലങ്ങാട് ഗവ ഹയര്‍ സെകന്‍ഡറി സ്കൂളില്‍ അധ്യാപികയാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ ഒരു അപകടത്തെ തുടര്‍ന്ന് കയ്യൊടിഞ്ഞ് കിടക്കുകയാണ് 'പരസഹായമില്ലാതെ ഇവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് വിവരം. ഭര്‍ത്താവ് അനില്‍ കുമാറാണ് ഇവരെ പരിചരിക്കാനായി കൂടെയുള്ളത്.
കോടിയേരി മരിച്ച ദിവസം അനില്‍ കുമാര്‍ ഭാര്യയുടെ ഫെയ്സ്ബുക് ഐഡിയില്‍ കയറി വിവാദമായ പോസറ്റിടുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ബലിദാനിയായ ജയകൃഷ്ണന് മാസ്റ്ററുടെ സഹോദരിയെ സിപിഎമും പൊലിസും വേട്ടയാടുന്നുവെന്ന് ആരോപിച്ചു ബിജെപി നേതാവ് സന്ദീപ് വാര്യര്‍ സോഷ്യല്‍മീഡിയയിലൂടെ അവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ഇതിനിടെ കോടിയേരി ബാലകൃഷ്ണനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കൊളശേരി കാവുംഭാഗം വാവാച്ചിമുക്കിലെ വലിയപറമ്പത്ത് സി വി അശ്വിന്, കാവുംഭാഗം നാമത്ത്പറമ്പ് റിതിന് എന്നിവര്‍ക്കെതിരേയാണ് തലശേരി പൊലിസ് കേസെടുത്തത്. സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച ചിത്രങ്ങളും അടിക്കുറുപ്പും ഉള്‍പ്പെടെ ചേര്‍ത്ത് ഡിവൈഎഫ്ഐ നല്കിയ പരാതിയിലാണ് നടപടി.

Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Kodiyeri-Balakrishnan, Social-Media, Attempt to defame Kodiyeri through social media after his death: Police Booked.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.