കാസര്‍കോട്ടെ വാഹനാപകടം: ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി
Apr 4, 2013, 17:17 IST
കാസര്‍കോട്: കുമ്പളയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പൂര്‍ണ ഗര്‍ഭിണിയായ ബവിത(24)യുടെ ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ ശ്രമം വിഫലമായി.
ബവിതയും മാതാവ് ജാനകിയെയും ഓട്ടോയില്‍ നിന്നും പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ബവിത മൃതപ്രായമായ അവസ്ഥയിലായിരുന്നു. അതിനിടെ ഗര്‍ഭസ്ഥ ശിശുവിന് ചെറിയ അനക്കം ഉണ്ടായിരുന്നു. അതിനാല്‍ ഉടന്‍തന്നെ ബവിതയെ ഓപറേഷന്‍ തിയേറ്ററിലേക്ക് മാറ്റുകയും ഓപറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. അപ്പോഴേക്കും ബവിത മരണപ്പെടുകയും കുട്ടിയുടെ അനക്കം നിലച്ച് പോവുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഓപറേഷന്‍ നടത്താനുള്ള ശ്രമം ഉപേക്ഷിക്കുകയും ബവിതയുടെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റുകയുമായിരുന്നു.
പൈവളിഗെയിലെ കായര്‍ക്കട്ടയിലെ സുന്ദരന്റെ മകളാണ് ബവിത. ബവിതയുടെ ഭര്‍ത്താവ് രാമനും (35) അപകടത്തില്‍ മരണപ്പെട്ടു.പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഉപ്പള ലാല്‍ബാഗിലെ ഹാരിസ്(27), ബവിതയുടെ അമ്മ ജാനകി(48) എന്നിവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ബവിതയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോഴാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാവിലെ 9.45 മണിയോടെയാണ് അപകടം നടന്നത്. ഉപ്പളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 14 എല്‍. 6012 നമ്പര്‍ ഓട്ടോയില്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 എഫ്. 2893 നമ്പര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് കൂട്ടിയിടിക്കുകയായിരുന്നു.

Related News:
കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം
Keywords: Kumbala, KSRTC, Obituary, Kerala, Kasaragod, Accident, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Pregnant woman, Dies, Bavitha, Janaki, Haris, Operation, Baby, Attempt to escape baby fails
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.