നാലുപേരെ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ തിരുകിക്കയറ്റാനാണ് ശ്രമം നടക്കുന്നത്. ആശ്രിത നിയമനത്തിന്റെ മുന്‍ഗണാക്രമം പോലും മറികടന്ന് ഇവര്‍ക്ക് രഹസ്യമായി കായികക്ഷമതാ പരീക്ഷവരെ നടത്തിയതിനുപിന്നില്‍ അഴിമതിയാണെന്നു വ്യക്തമാണ്. ഗ്രേഡ് 3 എക്‌സിക്യൂട്ടീവ് വിഭാഗമായ എസ്.ഐ തസ്തികയില്‍ ആശ്രിത നിയമനം അനുവദിക്കാറില്ല. മുന്‍പ് ഇങ്ങനെ അപേക്ഷിച്ചവരെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലാണ് നിയമിച്ചിട്ടുള്ളത്. കൃത്യനിര്‍വഹണത്തിനിടെ വീരചരമമടഞ്ഞവരുടെ ആശ്രിതര്‍ക്കുമാത്രമേ മന്ത്രിസഭാ തീരുമാനത്തിലുടെ മുമ്പ് എക്‌സിക്യൂട്ടിവ് തസ്തികയില്‍ നിയമനം അനുവദിച്ചിട്ടുള്ളൂ. ഇപ്പോള്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നവരാരും ഇങ്ങനെയുള്ളവരല്ല. എസ്.ഐ പോലുള്ള തന്ത്രപ്രധാന തസ്തികകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്നത് പല ഘട്ടങ്ങളിലായി പി.എസ്.സി നടത്തുന്ന കര്‍ശനമായ യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. ഇതെല്ലാം അട്ടിമറിച്ച് നേരിട്ട് നിയമനം നടത്തുന്നത് സേനയെ കളങ്കപ്പെടുത്തുകയും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയും ചെയ്യും.
12 ഒഴിവുകള്‍ മാത്രമാണ് നിലവില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാല് ഒഴിവുകള്‍ പിന്‍വാതിലിലൂടെ നികത്തുമ്പോള്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള നിരവധിപേരുടെ അവസരം നഷ്ടമാവും. 2007ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച എസ്.ഐ. തസ്തികയുടെ നിയമന നടപടികള്‍ നാലുകൊല്ലം കഴിഞ്ഞിട്ടും പാതിവഴിപോലും പിന്നിട്ടിട്ടില്ല. അതിനിടയില്‍ നടക്കുന്ന ഇത്തരം ക്രമക്കേടുകള്‍ ആശങ്കയുയര്‍ത്തുന്നതാണെന്നും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
Keywords: SI-Post,PSC, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.