അന്ധവിശ്വാസത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം
Dec 11, 2012, 10:56 IST
തൊടുപുഴ: അന്ധവിശ്വാസത്തിന്റെ പേരില്‍ ഏഴു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ ചെറുതോണി മണിയാറകൂടി കാപ്പുകാട്ടില്‍ സിനോജ്(24), ഭാര്യ ഷേര്‍ളി (19) എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് പി.ജി. ഗോപാലകൃഷ്ണന് നായര്‍ ഇടുക്കി സിഐയ്ക്ക് നിര്‍ദേശം നല്കി. ഞായറാഴ്ച കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് റിപോര്‍ട്ടിലുള്ളത്.
ഇന്ന നക്ഷത്രത്തില്‍ പിറന്ന ആണ്‍കുഞ്ഞ് ജീവിച്ചിരുന്നാല്‍ ദോഷമാകുമെന്നായിരുന്നു സിനോജിന്റെയും ഷേര്‍ളിയുടെയും വിശ്വാസം. ആയതിനാല്‍ കുട്ടിക്ക് മുലപ്പാല്‍ നല്കാന് പോലും സിനോജ് സമ്മതിച്ചിരുന്നില്ല. കുഞ്ഞിനെ കാലില്‍ പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സിനോജിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് കുഞ്ഞിനെ രക്ഷിച്ചത്.
ഇതിന് തൊട്ടുമുമ്പ് കുഞ്ഞിനെ കഴുത്തില്‍ പിടിച്ച് ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ സിനോജിന്റെ മാതാവ് തടഞ്ഞതായും റിപോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച സിനോജിന്റെ മാതാപിതാക്കളാണ് കുഞ്ഞുമായി ശിശുക്ഷേമ സമിതിയുടെ മുന്നില്‍ ഹാജരായത്. കുഞ്ഞിന്റെ ജീവന് രക്ഷിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. തുടര്‍ന്ന് കുട്ടിയെ തൊടുപുഴയിലുള്ള ശിശുസംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചു. അതേ സമയം ദമ്പതികള്‍ക്കെതിരെ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് ഇടുക്കി സി.ഐ. പയസ് ജോര്‍ജ് അറിയിച്ചു.
Keywords: Police, Mother, Sinoj, Sherly, Idukki, Baby, Wife, Kvartha, Malayalam News, Malayalam Vartha, Thodupuzha, Murder Attempt, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.