Gold Smuggling | പാന്റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ച് പിടിപ്പിച്ച് കടത്തിക്കൊണ്ടുവന്ന യാത്രക്കാരന്‍ കരിപ്പൂരില്‍ പിടിയില്‍
Aug 20, 2022, 20:09 IST
മലപ്പുറം: (www.kvartha.com) പാന്റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ച് പിടിപ്പിച്ച് കടത്തിക്കൊണ്ടുവന്ന യാത്രക്കാരന്‍ കരിപ്പൂരില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി കെ ഇസ്സുദ്ദീനാണ് പിടിയിലായത്. ഇയാളില്‍ നിന്നും ഒരു കിലോയോളം സ്വര്‍ണമാണ് കണ്ടെത്തിയത്.
അബൂദബിയില്‍ നിന്നും വരുന്ന യാത്രക്കാരന്‍ ഇസ്സുദ്ദീന്‍ സ്വര്‍ണം കടത്തുന്നതായുള്ള രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിനകത്ത് നടത്തിയ കസ്റ്റംസ് പരിശോധനയില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് പുറത്തുവച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
വിശദ പരിശോധനയിലാണ് വസ്ത്രത്തിന്റെ അടിയില്‍ സ്വര്‍ണം മിശ്രിതമാക്കി ഒളിപ്പിച്ചെന്ന് മനസിലാകുന്നത്. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചപ്പോള്‍ സ്വര്‍ണമിശ്രിതം കണ്ടെത്തി.
പിടികൂടിയ സ്വര്‍ണ മിശ്രിതം ഒരു കിലോയോളം വരും. ആദ്യമായിട്ടാണ് വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവരുന്ന സ്വര്‍ണം കരിപ്പൂരില്‍ പൊലീസ് പിടികൂടുന്നത്. കസ്റ്റംസ് മുമ്പ് ഇത്തരമൊരു കേസ് പിടികൂടിയിട്ടുണ്ട്. കരിപ്പൂരില്‍ ഒന്നര വര്‍ഷത്തിനിടെ പൊലീസ് പിടികൂടുന്ന 53-ാമത്തെ സ്വര്‍ണക്കടത്ത് സംഭവമാണിത്.
Keywords: Attempt to smuggle gold inside pants passenger arrested Karipur airport, Malappuram, News, Passenger, Gold, Smuggling, Customs, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.