ആറ്റിങ്ങല്‍ കൊല; പ്രതിയുടെ ബാഗില്‍ കാമുകിയുടെ അടിവസ്ത്രവും ലൈംഗിക ഗുളികളും ഉറകളും

 


കഴക്കൂട്ടം: (www.kvartha.com 19.04.2014) പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിനോ മാത്യുവിന്റെ ബാഗില്‍ നിന്നും കാമുകിയുടെ അടിവസ്ത്രവും ലൈംഗിക ഉത്തേജന ഗുളികളും ഗര്‍ഭ നിരോധന ഉറകളും കണ്ടെത്തി.

പ്രതികളായ നീനോയെയും അനുശാന്തിയെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് ഈ വസ്തുക്കളെല്ലാം പ്രതിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്. നിനോ മാത്യു(40)നെ ആക്കുളത്തിനിടുത്ത് കണിമണലിലുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലയ്ക്കുപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും ബാഗിലുണ്ടായിരുന്നു.

ആറ്റിങ്ങല്‍ കൊല; പ്രതിയുടെ ബാഗില്‍ കാമുകിയുടെ അടിവസ്ത്രവും ലൈംഗിക ഗുളികളും ഉറകളുംമറ്റൊരു ബാഗിലാണ് കാമുകിയുടെ അടിവസ്ത്രവും ലൈംഗിക ഉത്തേജന ഗുളികളും ഗര്‍ഭ നിരോധന ഉറകളും മദ്യകുപ്പിയും കണ്ടെത്തിയത്. ഇരുവരേയും തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ജനരോഷം ഉണ്ടാകുമെന്നതിനാല്‍ കൊല നടന്ന വീട്ടില്‍ പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയില്ല.

സംസ്‌കാരത്തിന് മുമ്പ് മകളെ ഒരുനോക്കുകാണാന്‍ അനുശാന്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പോലീസ് സാഹസത്തിന് തയ്യാറായില്ല. മകളെ കാമുകനായ നിനോ കൊല്ലുമെന്ന കരുതിയിരുന്നില്ലെന്നാണ് അനുശാന്തി പോലീസിന് മൊഴി നല്‍കിയത്. പോലീസ് സ്‌റ്റേഷനില്‍ നിനോയും അനുശാന്തിയും യാതൊരു കൂസലുമില്ലാതെയാണ് കാണപ്പെട്ടത്. പ്രതി നീനോ മാത്യുവിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു.

ആറ്റിങ്ങല്‍ കൊല; പ്രതിയുടെ ബാഗില്‍ കാമുകിയുടെ അടിവസ്ത്രവും ലൈംഗിക ഗുളികളും ഉറകളും
നിനോയുടെ ബാഗില്‍ നിന്നും കാമുകിയുടെ അടിവസ്ത്രം പോലീസ് കണ്ടെടുത്തപ്പോള്‍ നാട്ടുകാര്‍ ഇരുവരെയും ശാപവാക്കുകള്‍ കൊണ്ട് പൊതിഞ്ഞു. പ്രതി കൊലയ്ക്കായി മൂന്ന് വെട്ടുകത്തികളാണ് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. അതേസമയം അനുശാന്തിയുടെ ഭര്‍ത്താവായ ലിജേഷ് അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Also read:
അനുശാന്തി നിനോ മാത്യുവില്‍ നിന്ന് ഗര്‍ഭം ധരിച്ചതാണോ ആറ്റിങ്ങല്‍ കൊലയ്ക്ക് കാരണം?

Keywords: Thiruvananthapuram, Police, Murder, Love, Baby, Court, Kerala, Attingal Murder, Police got more evidences, Anu Santhi R, Nino Mathew, Lijeesh, Bag, Condom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia