ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും

 


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദക്ഷിണറെയില്‍വേ പ്രത്യേകം ട്രെയിനുകള്‍ ഓടിക്കും. നിലവിലുള്ള ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചും പുതുതായി ടിക്കറ്റ്, ഇന്‍ഫര്‍മേഷന്‍, അനൗണ്‍സ്‌മെന്റ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയും റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസമേകും. 14 വെള്ളിയാഴ്ച മുതല്‍ 16 ഞായറാഴ്ച വരെ തിരുവനന്തപുരം സ്റ്റേഷനിലേക്ക് വരുന്നതും, തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നതുമായ പാസ്സഞ്ചര്‍ ട്രെയിനുകളില്‍ അധികകോച്ചുകള്‍ ഏര്‍പെടുത്തി.

പ്രത്യേക ട്രെയിനുകള്‍:

1. 15ന് ശനിയാഴ്ച: കൊല്ലത്ത് നിന്നും മൂന്ന് മണിക്ക് പുറപ്പെടുന്ന പ്രത്യേയക പാസ്സഞ്ചര്‍ ട്രെയിന്‍ 05.15-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. എല്ലാ സ്റ്റേഷനുകളിലും ഈ വണ്ടിക്ക് സ്റ്റോപ്പുണ്ടായിരിക്കും.

2. 16ന് ഞായറാഴ്ച: നാല് മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെടുന്ന പ്രത്യേക തീവണ്ടി 05.55-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും.

3. 16ന് ഞായറാഴ്ച: വൈകിട്ട് 3.30-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ 05.40-ന് കൊല്ലം ജംഗ്ഷനിലെത്തും.

4. 16ന് ഞായറാഴ്ച:  കൊല്ലത്തേക്കുള്ള രണ്ടാമത്തെ പ്രത്യേക തീവണ്ടി വൈകിട്ട് 3.45-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 6.15-ന് കൊല്ലം ജംഗ്ഷനിലെത്തും.
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും

അധിക സ്റ്റോപ്പുകള്‍:

1. 15ന് ശനിയാഴ്ച: 

(1) ട്രെയിന്‍ നമ്പര്‍ 12511 - ഗോരക്പൂര്‍-തിരുവനന്തപുരം റപ്തിസാഗര്‍ എക്‌സ്പ്രസ്സിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.

(2) 16649-മാംഗ്ലൂര്‍-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്സിന് മയ്യനാട്, കടയ്ക്കാവൂര്‍ ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

(3) 16345-ലോകമാന്യതിലക്-തിരുവനന്തപുരം എക്‌സ്പ്രസ്സിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

(4) 17230-ഹൈദരാബാദ്-തിരുവനന്തപുരം എക്‌സ്പ്രസ്സിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

(5) 16605-മാംഗ്ലൂര്‍-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്സിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പനുവദിച്ചു.

(6) 16127-എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്സിന് പാറശ്ശാലയില്‍ സ്റ്റോപ്പനുവദിച്ചു.

2. 16ന് ഞായറാഴ്ച

(1) 16344-പാലക്കാട് ടൗണ്‍-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്സിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളില്‍ സ്റ്റോപ്പനുവദിച്ചു.

(2) 56700-മധുരൈ-പുനലൂര്‍ പാസ്സഞ്ചറിന് ധനുവച്ചപുരം, അമരവിള, ബാലരാമപുരം, നേമം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

(3) 16382-കന്യാകുമാരി-മുംബൈ സി.എസ്.റ്റി എക്‌സ്പ്രസ്സിന് ബാലരാമപുരം, നേമം എന്നിവിടങ്ങളില്‍  സ്റ്റോപ്പുണ്ടാകും.

(4) 16603-മാംഗ്ലൂര്‍-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളി  സ്റ്റോപ്പുണ്ടാകും.

(5) 12695-ചെന്നൈ-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിന് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

(6) 12696-തിരുവനന്തപുരം സെന്‍ട്രല്‍ -ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

(7) 16342-തിരുവനന്തപുരം സെന്‍ട്രല്‍ -ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

(8) 16304-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്സിന് പരവൂരില്‍ സ്റ്റോപ്പുണ്ടാകും.

(9) 16303-എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്സിന് തിരുവനന്തപുരം പേട്ടയില്‍ സ്റ്റോപ്പുണ്ടായിരിക്കും.

(10) 12644-നിസ്സാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ്സിന് തിരുവവനന്തപുരം പേട്ടയില്‍ സ്റ്റോപ്പുണ്ടായിരിക്കും.

(11) 16526-ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസ്സ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയ്ക്കുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.

പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍

ഫെബ്രുവരി 15, 16 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍  സ്റ്റേഷനില്‍ സുരക്ഷാ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. നമ്പര്‍: (റെയില്‍ അലെര്‍ട്ട് നമ്പര്‍) 9995040000. ആര്‍.പി.എഫ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാരും 13 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 40 സബ്ബ്ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 332 അംഗ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.  റെയില്‍വേസ്റ്റേഷനിലും പരിസരത്തും പ്രത്യേക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. നാഗര്‍കോവിലിനും കായംകുളത്തിനുമിടയ്ക്കുള്ള പ്രദേശം റെയില്‍വേ സംരക്ഷണ സേനയുടെ പ്രതേ്യക നിരീക്ഷണത്തിലായിരിക്കും.

യാത്രക്കാരോടുള്ള റെയില്‍വേയുടെ അഭ്യര്‍ത്ഥന

തിരുവനന്തപുരം സ്റ്റേഷനിലെ മുഴുവന്‍ റെയില്‍വേ ട്രാക്കും വൈദ്യുതീകരിച്ച പ്രദേശമായതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ പൊങ്കാല അടുപ്പ് വെയ്ക്കാന്‍ പാടില്ല. നീളമുള്ള വടികളോ, കൊടിമരമോ ഉപയോഗിച്ച് ഹൈവോള്‍ട്ടേജ് ലൈനില്‍ സ്പര്‍ശിക്കരുത്. സുരക്ഷാകാരണങ്ങളാല്‍ റെയില്‍ വേസ്റ്റേഷനിലെ പാര്‍ക്കിംഗിന് നിയന്ത്രണമുണ്ടാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Attukal Pongala, Train, Railway, Thiruvananthapuram, Kerala, Attukal Pongala railway arrangements, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia