'അഗസ്തീ, ദയവായി തല മൊട്ടയടിക്കരുത്'; മണി ആശാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോട്

 


ഇടുക്കി: (www.kvartha.com 02.05.2021) ഇടത് വലത് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്ക് പ്പോരുകള്‍ കൊണ്ട് ഏറെ ശ്രദ്ധേയമായ മണ്ഡലമാണ് ഉടുമ്പന്‍ ചോല. എല്‍ ഡി എഫിന്റെ എം എം മാണിയും യുഡിഎഫിന്റെ ഇ എം അഗസ്തിയും തമ്മിലാണ് കടുത്ത മത്സരം. രണ്ട് പതിറ്റാണ്ടായി എല്‍ഡിഎഫിന്റെ പക്കലുള്ള ഉടുമ്പന്‍ചോല തിരിച്ചുപിടിക്കാന്‍ കച്ച കെട്ടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയാണ് മുന്‍ എംഎല്‍എയും എഐസിസി അംഗവുമായ ഇഎം അഗസ്തി. ഉടുമ്പന്‍ ചോലയില്‍ എം എം മാണി വിജയിച്ചാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു ഇ എം അഗസ്തിയുടെ പന്തയം. 'അഗസ്തീ, ദയവായി തല മൊട്ടയടിക്കരുത്'; മണി ആശാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോട്

വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 17,000ത്തില്‍ ഏറെ ലീഡോടെ എം എം മണി തന്റെ വിജയകുതിപ്പ് തുടരുകയാണ്. ഈ ഘട്ടത്തില്‍ എം എം മണിയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. 'അഗസ്തീ, ദയവായി തല മൊട്ടയടിക്കരുത്' എന്നാണ് മണിയാശാന്റെ പ്രതികരണം.

എംഎം മണിയുടെ വണ്‍ ടൂ ത്രീ പ്രസംഗം ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഓര്‍മപ്പെടുത്തി സിപിഎം കശാപ്പുകാരുടെ പാര്‍ടിയെന്നാരോപിച്ചായിരുന്നു മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം അഗസ്തി പ്രചാരണം നടത്തിയത്. എംഎം മണിയേയും സിപിഎമിനേയും കടന്നാക്രമിച്ചുകൊണ്ടുള്ള ഇഎം അഗസ്തിയുടെ പ്രചാരണം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Keywords:  'Augusty, please do not shave your head'; Mani Ashan says UDF candidate, Idukki, News, CPM, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia