Birthday Celebration | കഥാകൃത്ത് ടിപത്മനാഭന് പിറന്നാൾ ആശംസകളുമായി ഗോവ ഗവർണർ കണ്ണൂരിലെ വീട്ടിലെത്തി
● ഷഷ്ടിപൂർത്തിയും സപ്തതിയും അശീതിയും ഒന്നും തന്നെ താൻ ഇതുവരെ ആഘോഷിച്ചിട്ടില്ലെന്ന് ടി പത്മനാഭൻ പറഞ്ഞു.
● പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ് 90 വയസ് മുതൽ തൻ്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു.
കണ്ണൂർ: (KVARTHA) കഥാകൃത്ത് ടി പത്മനാഭന്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്നും അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു പാട് കാര്യങ്ങൾ പുതുതലമുറയ്ക്ക് സാധനാ പാഠമാണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. 95ാം ജന്മദിനത്തിൽ കണ്ണൂർ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലെ വീട്ടിലെത്തി പത്മനാഭന് പിറന്നാൾ ആശംസകൾ നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളെക്കുറിച്ചും സമഗ്രമായി പഠിച്ചാണ് ടി പത്മനാഭൻ ഇപ്പോഴും സംസാരിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഷഷ്ടിപൂർത്തിയും സപ്തതിയും അശീതിയും ഒന്നും തന്നെ താൻ ഇതുവരെ ആഘോഷിച്ചിട്ടില്ലെന്ന് ടി പത്മനാഭൻ പറഞ്ഞു.
പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ് 90 വയസ് മുതൽ തൻ്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു. ആർഎസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ കെ ബാലറാം, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് തുടങ്ങിയവരും ഗോവ ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.
#TPadmanabhan, #GoaGovernor, #MalayalamLiterature, #AuthorCelebration, #95thBirthday, #LiteraryTribute