കൊച്ചിയില്‍ യൂബര്‍ ടാക്‌സിയില്‍ കയറിയ യുവതിക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി

 


കൊച്ചി: (www.kvartha.com 30.11.2016) എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു യൂബര്‍ ടാക്‌സിയില്‍ കയറിയ യുവതിയെയും ടാക്‌സി ഡ്രൈവറെയും ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തി. വിദ്യ ഗോപാലകൃഷ്ണ എന്ന യുവതിയെയാണ് ബുധനാഴ്ച രാവിലെ ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ വിദ്യ അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

താന്‍ വിളിച്ചാണ് ടാക്‌സി എത്തിയതെന്നും, യാത്ര പോകാന്‍ അനുവദിച്ചില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും യുവതി പറഞ്ഞിട്ടും കൂട്ടാക്കിയില്ല. ബംഗളൂരുവില്‍ നിന്നും രാവിലെ 7.15 മണിയോടെയാണ് വിദ്യ എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. കാക്കനാട്ടേക്ക് പോകാന്‍ നേരത്തെ ബുക്ക് ചെയ്ത ടാക്‌സിയില്‍ കയറിയപ്പോഴാണ് ഓട്ടോ ഡ്രൈവര്‍മാരെത്തി വാഹനം തടഞ്ഞത്. ഇവിടുന്ന് കാറില്‍ പോകാന്‍ പറ്റില്ലെന്നും ഓട്ടോ പിടിക്കണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചതായി വിദ്യ പറഞ്ഞു.

തനിക്ക് ഓട്ടോയില്‍ പോകാന്‍ താല്‍പര്യമില്ലെന്നും താന്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടാക്‌സി എത്തിയതെന്നും വിദ്യ പറഞ്ഞെങ്കിലും അതൊന്നും ഇവിടെ പറ്റില്ലെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ മറുപടി. തന്റെ കയ്യില്‍ പണം ഇല്ലെന്നും പേടിഎം വഴിയേ ചാര്‍ജ് നല്‍കാന്‍ പറ്റൂ എന്നും പറഞ്ഞപ്പോള്‍ പോകുന്നവഴിക്ക് എ ടി എമ്മില്‍ നിന്നും പണം എടുത്താല്‍ മതിയെന്നും പറഞ്ഞു. പിന്നീട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ പോലീസ് സംഘത്തിലെ ഒരാള്‍ മാത്രാണ് തനിക്ക് അനുകൂലമായി സംസാരിച്ചതെന്നും വിദ്യ പറയുന്നു.

അവസാനം യൂബര്‍ ടാക്‌സിയില്‍ തന്നെയാണ് വിദ്യ കാക്കനാട്ടേക്ക് പോയത്.

കൊച്ചിയില്‍ യൂബര്‍ ടാക്‌സിയില്‍ കയറിയ യുവതിക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി


Keywords : Kochi, Railway, Woman, Auto Driver, Kerala, Uber Taxi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia