ഓട്ടോയിടിച്ച് കാട്ടുപന്നി ചത്തു: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


തളിപ്പറമ്പ്: (www.kvartha.com 11.03.2020) ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയ കാട്ടുപന്നി ടയറുകള്‍ക്കിടയില്‍ കുടുങ്ങി വന്നു. നിയന്ത്രണം വിട്ടു ചെരിഞ്ഞ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ വളക്കൈ പാലത്തിന് സമീപമായിരുന്നു അപകടം.

കാട്ടുപന്നി റോഡു മുറിച്ച് ഓടുന്നതിനിടെയില്‍ ഇതു വഴി സഞ്ചരിച്ച ഓട്ടോ ടാക്‌സിയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ തൊട്ടടുത്തുള്ള മതിലില്‍ ഇടിച്ചാണ് നിന്നത്. പന്നിയുടെ കഴുത്തില്‍ വെടിയേറ്റ പാടുളളതായി നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ജഡം മാറ്റി. ശ്രീകണ്ഠാപുരം വളക്കെ, കിരാത്ത് ചുള്ളിയോട് ഭാഗങ്ങളില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമാണ്.

ഓട്ടോയിടിച്ച് കാട്ടുപന്നി ചത്തു: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Keywords:  Kerala, News, Kannur, Auto Driver, Accident, Auto Rikshaw hit with Wild pig
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia