വനിതകള്‍ക്കായി ഓട്ടോ സര്‍വീസ് സൊസൈറ്റി രൂപികരിക്കുന്നു

 


എറണാകുളം: വനിതകള്‍ക്കായി ഓട്ടോ സര്‍വീസ് സൊസൈറ്റി രൂപികരിക്കുന്നു. ഓട്ടോറിക്ഷ സര്‍വീസ് രംഗത്തേയ്ക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുക എന്ന താല്പര്യത്തോടെ പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫണ്ട് കണ്ടെത്തി ഓട്ടോ വാങ്ങി വനിതകള്‍ക്ക് സര്‍വീസ് നടത്തുക എന്ന ലക്ഷ്യത്തൊടെ വനിതകള്‍ക്കായി ഓട്ടോ സര്‍വീസ് സൊസൈറ്റിക്ക് രൂപം നല്‍കാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണകൂടം തീരുമാനിച്ചു. കൂടുതല്‍ വനിതകളെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനായി പ്രത്യേക ഡ്രൈവിംങ് പരിശീലന കേന്ദ്രം തുറക്കാനും പദ്ധതിയുണ്ട്.

ആദ്യ ഘട്ടത്തില്‍ 25 ഓട്ടോകള്‍ സൊസൈറ്റിയുടെ പേരില്‍ രംഗത്തിറക്കുന്നതൊടൊപ്പം കൊച്ചി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തിരക്കേറിയ കേന്ദ്രങ്ങളില്‍ വനിതാ ഓട്ടോകള്‍ക്കായി പ്രത്യേക സ്റ്റാന്‍ഡ് ക്രമീകരിക്കുകയും നിലവിലുള്ള സ്റ്റാന്‍ഡുകളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും ജില്ലാ കലക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.

വനിതകള്‍ക്കായി ഓട്ടോ സര്‍വീസ് സൊസൈറ്റി രൂപികരിക്കുന്നുസൊസൈറ്റി വഴി വിതരണം ചെയ്യുന്ന ഓട്ടോകള്‍ സ്വന്തമായി എടുത്ത് െ്രെഡവിംങ് നടത്താന്‍ താല്പര്യമില്ലെങ്കില്‍ സൊസൈറ്റി തീരുമാനപ്രകാരം മറ്റ് വനിതകള്‍ക്ക് കൈമാറും. മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളിലൂടെ ഓട്ടോ ലഭിച്ച വനിതകള്‍ അവ പിന്നീട് ഭര്‍ത്താക്കന്മാര്‍ക്കോ മറ്റ് പുരുഷന്മാര്‍ക്കോ കൈമാറുന്ന രീതി കാണപ്പെട്ടിരുന്നു. യാത്രക്കാരും ഓട്ടോഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ വനിതാ ഡ്രൈവര്‍മാര്‍ വരുന്നതോടെ കുറയുമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.

Keywords: Fund, Auto, Aim, Ladies, Society  Service, District, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.<
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia