Cyber Fraud | എന്താണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയ സ്ക്രീൻ ഷെയർ തട്ടിപ്പ്? ഇരയാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
Oct 26, 2023, 13:27 IST
തിരുവനന്തപുരം: (KVARTHA) സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. ആളുകളെ തട്ടിപ്പിന് ഇരയാക്കാൻ പുതിയ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് കുറ്റവാളികൾ. അകൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുവെക്കൽ) ആപ്ലികേഷനുകൾ. ഇതുസംബന്ധിച്ച് കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിൽ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്താണ് സ്ക്രീൻ ഷെയർ തട്ടിപ്പ്?
സ്‌ക്രീൻ ഷെയർ തട്ടിപ്പ് എന്നത് ഒരു തരം സോഷ്യൽ എൻജിനീയറിംഗ് (ഫിഷിംഗ്) തട്ടിപ്പാണ്. 'ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗത്തിലൂടെ അകൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും', പൊലീസ് വ്യക്തമാക്കി.
നിരവധി സ്‌ക്രീൻ ഷെയർ ആപ്ലികേഷനുകൾ ഉണ്ട്. www(dot)anydesk(dot)com, www(dot)teamviewer(dot)com, www(dot)freeconferencecall(dot)com, www(dot)join(dot)me, Windows Remote Desktop Connection, www(dot)screenleap(dot)com, www(dot)mikogo(dot)com, www(dot)splashtop(dot)com എന്നിങ്ങനെയുള്ള ആപുകളാണ് ഏറ്റവും പ്രചാരത്തിലുള്ളത്.
എങ്ങനെ സുരക്ഷിതരാവാം?
* സ്‌ക്രീൻ ഷെയറോ മറ്റേതെങ്കിലും സോഫ്‌റ്റ്‌വെയറോ ഡൗൺലോഡ് ചെയ്യാൻ ഒരു ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ നിങ്ങളോട് ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക
* ഇത്തരം ഫോൺകോളുകൾ, എസ്എംഎസ് സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കുക
* ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുത്.
* ഫോൺ കോളിലായിരിക്കുമ്പോൾ ഒരിക്കലും ഇടപാടുകൾ നടത്തരുത്
* ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന എല്ലാ ആപുകളും പാസ്‌വേഡ് നൽകി സുരക്ഷിതമാക്കുക.
* ആപുകൾ ഡൗൺലോഡ് ചെയ്യാനോ ആപുകൾ/അകൗണ്ടുകൾ അപ്ഡേറ്റ് ചെയ്യാനോ അഭ്യർത്ഥിക്കുന്ന സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ അവഗണിക്കുക
* സ്ഥിരീകരിക്കാതെ ഹ്രസ്വ ലിങ്കുകളിലും സന്ദേശങ്ങളിലും ക്ലിക് ചെയ്യരുത്
* എന്തെങ്കിലും ആവശ്യം വന്നാൽ, ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് എടുത്ത നമ്പറുകളിൽ മാത്രം ബാങ്കിനെയോ വാലറ്റ് സേവന ദാതാവിനെയോ വിളിക്കുക
* ആപ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ മാത്രം ആപുകൾ ഡൗൺലോഡ് ചെയ്യുക
* ഇമെയിൽ, എസ് എം എസ്, വാട്സ് ആപ് അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ ഓഫറുകളെയോ റിവാർഡ് പോയിന്റുകളെയോ കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത്.
ഇരയായാൽ എന്തുചെയ്യണം?
• സേവന ദാതാക്കളോട് (ബാങ്കർമാർ, പേയ്‌മെന്റ് ആപുകൾ അല്ലെങ്കിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ) റിപോർട് ചെയ്യുക
• അകൗണ്ടുകളുടെ എല്ലാ പാസ്‌വേഡുകളും ഉടനടി മാറ്റുക
• പൊലീസ് അധികാരികളെ അറിയിക്കുക. www(dot)cybercrime(dot)gov(dot)in എന്നതിൽ പരാതി രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ കോൾ ചെയ്യുക.
Keywords: News, Kerala, Thiruvananthapuram, Cyber Fraud, screen-sharing fraud, Police, Crime, Avoid and report screen-sharing frauds.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.