Award | കലാമണ്ഡലം ശങ്കരനാരായണന്‍ നായര്‍ കഥകളി ആചാര്യ പുരസ്‌കാരം കലാമണ്ഡലം കെ ജി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും

 


കണ്ണൂര്‍: (KVARTHA) കഥകളി ആചാര്യന്‍ കലാമണ്ഡലം ശങ്കരനാരായണന്‍ നായരുടെ സ്മരണാര്‍ഥം ബര്‍ണശേരി മുദ്രാകലാ ക്ഷേത്രം ഏര്‍പെടുത്തിയ പ്രഥമ കഥകളി ആചാര്യ പുരസ്‌കാരം കലാമണ്ഡലം കെ ജി വാസുദേവന്‍ നായര്‍ക്ക് സമര്‍പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

'ഫെബ്രുവരി ഏഴിന് വൈകിട്ട് നാലിന് കണ്ണൂര്‍ മുഴക്കുന്ന് ശ്രീ മൃദംഗശൈലശ്വേരി ക്ഷേത്രം കഥകളി മണ്ഡപത്തില്‍ വച്ച് കേരള സംഗീത നാടക അകാഡമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി പുരസ്‌കാര സമര്‍പണം നടത്തും.

തൃശൂര്‍ വടക്കാഞ്ചേരില്‍ ജനിച്ച കലാമണ്ഡലം ശങ്കരനാരായണന്‍ നായര്‍ 12-ാം വയസിലാണ് കഥകളി പഠനം തുടങ്ങിയത്. നീണ്ട 60 വര്‍ഷക്കാലം കഥകളി രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം കേരള കലാമണ്ഡലത്തിലും ബീഹാര്‍ പട്നയിലെ ഭാരതീയ നൃത്തകലാക്ഷേത്രത്തിലും കഥകളി ഗുരുവായി സേവനമനുഷ്ഠിച്ചു. ഇന്‍ഡ്യയിലും വിദേശത്തും നിരവധി വേദികളില്‍ കഥകളി അവതരിപ്പിച്ച ശങ്കരനാരായണന്‍ നായര്‍ 2003ലാണ് അന്തരിച്ചത്.


Award | കലാമണ്ഡലം ശങ്കരനാരായണന്‍ നായര്‍ കഥകളി ആചാര്യ പുരസ്‌കാരം കലാമണ്ഡലം കെ ജി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും



പുരസ്‌കാരം ഏറ്റുവാങ്ങുന്ന കലാമണ്ഡലം കെ ജി വാസുദേവന്‍ നായര്‍ 50ലേറെ വര്‍ഷത്തെ കഥകളിപാരമ്പര്യമുള്ള കലാകാരനാണ്. 1967 ല്‍ ജനപ്രിയ കഥകളിയായ 'കര്‍ണ്ണശപഥം' ഡെല്‍ഹിയില്‍ അരങ്ങേറിയപ്പോള്‍ കെ ജി വാസുദേവന്‍ നായരായിരുന്നു 'കുന്തി' കഥാപാത്രത്തെ അരങ്ങിലെത്തിച്ചത്. കഥകളിയിലെ കല്ലുവഴി ശൈലിയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം അന്താരാഷ്ട്രവേദികളില്‍ കഥകളി അവതരണവും പ്രഭാഷണവും നടത്തിയിട്ടുണ്ട്.

പുരസ്‌കാര സമര്‍പണ ചടങ്ങിനുശേഷം വൈകിട്ട് അഞ്ചിന് മുദ്രാകലാക്ഷേത്രം കലാമണ്ഡലം ഡയറക്ടറും ശങ്കരനാരായണന്‍ നായരുടെ മകളുമായ നാട്യകലാനിധി കലാവതി അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളിയും അരങ്ങേറും. കോട്ടക്കല്‍ രാജ് മോഹനാണ് ഗുരു. നാട്യകലാനിധി കലാവതി ടീതര്‍, സവിതാ ഭാസ്‌കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Kalamandalam Shankaranarayanan Nair, Kathakali Acharya Award, Award, Press Conference, Press Club, kannur News, Present, Kalamandalam KG Vasudevan Nair, Kalamandalam Shankaranarayanan Nair Kathakali Acharya Award for Kalamandalam KG Vasudevan Nair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia