Awareness Programme | സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണികേഷന്റെ ബോധവത്കരണ പരിപാടിയും പ്രദർശനവും ഫെബ്രുവരി 26 മുതൽ കാസർകോട് ചെർക്കളയിൽ; 5 ദിവസങ്ങളിലായി അനവധി അറിവുകൾ സ്വന്തമാക്കാൻ അവസരം

 


കാസർകോട്: (KVARTHA) കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഒഫ് കമ്യൂണികേഷൻ കണ്ണൂർ യൂണിറ്റ്, സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് കാസർകോട് ജില്ലാ ഓഫീസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയും പ്രദർശനവും ഫെബ്രുവരി 26 മുതൽ മാർച് ഒന്ന് വരെ ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അധികൃതർ കാസർകോട് പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Awareness Programme | സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണികേഷന്റെ ബോധവത്കരണ പരിപാടിയും പ്രദർശനവും ഫെബ്രുവരി 26 മുതൽ കാസർകോട് ചെർക്കളയിൽ; 5 ദിവസങ്ങളിലായി അനവധി അറിവുകൾ സ്വന്തമാക്കാൻ അവസരം

സർകാർ പദ്ധതികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, ആരോഗ്യം, ശുചിത്വം, സൈബർ സുരക്ഷ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ വിപളനിചാമി പറഞ്ഞു. സമ്മതിദായകർക്ക് ഇലക്‌ട്രോണിക്സ് വോടിങ് യന്ത്രം പരിചയപ്പെടുത്തും. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട ക്ലാസ് നൽകും.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വ്യക്തികളെയും സംഭവങ്ങളും ചിത്രീകരിക്കുന്ന ചിത്ര പ്രദർശനം, ആയുർവേദം,ഹോമിയോ, അലോപതി വിഭാഗങ്ങളുടെ നേതൃത്വത്തിൽ സൗജന്യ മെഡികൽ കാംപ്, തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യം, ജനകീയ പദ്ധതികളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റോളുകൾ, കലാപരിപാടികൾ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായുണ്ടാവും.

കാർഷിക കോളജ്, സിപിസിആർഐ., ബിഎസ്എൻഎൽ, ഐഒസി, ശുചിത്വമിഷൻ, വനിത-ശിശു വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവരുടെ 15 ഓളം സ്റ്റോളുകളായിരിക്കും ഉണ്ടാവുക. തിങ്കളാഴ്ച രാവിലെ 10ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് പ്രസിഡൻ്റ് ബേബി ബാലകൃഷ് ണൻ, ചെങ്കള പഞ്ചായത് പ്രസിഡൻ്റ് ഖാദർ ബദ് രിയ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ മാത്യു, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം സ്മിതി എന്നിവരും പങ്കെടുത്തു.

Keywords: Awareness, Malayalam News, Kasaragod, PIB, Central, Programme, Exhibition, Communication, Bureau, Kannur Unit, Women and Child Development, Cherkala, I MAX, Govt Schemes, Self Employment, Rajmohan Unnithan, Rajmohan Unnithan, Awareness Programme and Exhibition of Central Bureau of Communication from February 26 at Kasaragod Cherkala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia