മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ലീഗിലെ തീപ്പൊരി പ്രാസംഗീകന്‍ അയ്യപ്പന്‍ കോണാടന്‍ മത്സരിക്കാന്‍ സാധ്യത
Oct 5, 2015, 10:50 IST
മലപ്പുറം: (www.kvartha.com 04/10/2015) പട്ടിക ജാതി സംവരണമായി പ്രഖ്യാപിക്കപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായി തീപ്പൊരി പ്രാസംഗീകനും ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ അയ്യപ്പന്‍ കോണാടനു നറുക്ക് വീഴാന്‍ സാധ്യത. വനിതാ എസ്.സി. സംവരണ ഡിവിഷനായ തിരുനാവായ, ജനറല്‍ എസ്.സി. സംവരണ ഡിവിഷനായ നന്നമ്പ്ര എന്നിവയിലെ നന്നമ്പ്ര അയ്യപ്പന്‍ കോണാടന്റെ പഞ്ചായത്തായ പെരുമണ്ണക്ലാരി പഞ്ചായത്ത് ഉള്‍പ്പെടുന്ന ഡിവിഷനാണ്.
മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമമെന്നറിയപ്പെട്ടിരുന്ന പെരുമണ്ണക്ലാരിയില്‍ തൊണ്ണൂറുകളുടെ അന്ത്യത്തില്‍ അന്നത്തെ കര്‍ഷക തൊഴിലാളി യൂണിയന്‍ താനൂര്‍ ഏരിയ സെക്രട്ടറിയും സി പി എം ഏരിയ കമ്മിറ്റി മെമ്പറുമായിരുന്ന അയ്യപ്പന്‍ കൊണാടന്റെ നേതൃത്വത്തില്‍ നൂറു കണക്കിനു സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് മുസ്‌ലിം ലീഗില്‍ ചേരുകയായിരുന്നു.
ഡി വൈ എഫ് ഐ, എസ് എഫ് ഐ എന്നിവയുടേയും ജില്ലാ സംസ്ഥാന ഭാരവാഹിത്വങ്ങളിലിരുന്ന അയ്യപ്പന്‍ ഇപ്പോള്‍ കേരളത്തിലെങ്ങുമുള്ള മുസ്ലിം ലീഗ് പ്രസംഗ വേദികളിലെ സ്ഥിര ദളിത് സാന്നിധ്യമാണ്. നിലവില്‍ ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗത്തിനു പുറമെ, എസ് ടി യു പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളും അലങ്കരിക്കുന്നു.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയകാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് അയ്യപ്പന്‍ കെവാര്‍ത്തയോട് പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായിട്ടായിരിക്കും ഒരു തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ മത്സരിക്കുന്നത്. ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍പോലും ഇദ്ദേഹം സ്ഥാനാര്‍ത്ഥിയായിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ തീരുമാനവും അംഗീകരിക്കുകയെന്ന പൊതു കീഴ് വഴക്കമാണ് സ്ഥാനാര്‍ത്ഥി കാര്യത്തിലും അയ്യപ്പന്റെ വാക്കുകളില്‍നിന്നും പ്രകടമാകുന്നത്.
Keywords: Malappuram, Election, Kerala, Muslim League, Ayyappan Konadan to contest?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.