Found Dead | മാടായിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കിനുളളില്‍ മരിച്ച നിലയില്‍
പഴയങ്ങാടി: (www.kvartha.com) സെക്യൂരിറ്റി ജീവനക്കാരനെ ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടായി സര്‍വീസ് സഹകരണ ബാങ്ക് വെങ്ങര ഹെഡ് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും കല്യാശേരി സ്വദേശിയും വെങ്ങരയിലെ താമസക്കാരനുമായ പയ്യന്‍ പുത്തന്‍വീട്ടില്‍ സുധാകരന്‍ നമ്പ്യാരെയാ(65)ണ് തിങ്കളാഴ്ച രാവിലെ ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പഴയങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: കാക്കോപ്രവന്‍ പങ്കജാക്ഷി. മക്കള്‍: സിനിത, ഐശ്വര്യ, അമൃത. മരുമക്കള്‍: പ്രദീപന്‍ (തളിപറമ്പ്) ബാബു, നികേഷ്(ഇരുവരും ഗള്‍ഫ്) സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഭാര്‍ഗവി, തമ്പാന്‍, പങ്കജവല്ലി, ശോഭന, പരേതരായ മനോജ്, ലക്ഷ്മണന്‍. സംസ്‌കാരം പിന്നീട് നടക്കും.
Keywords: News, Kerala, Found Dead, Police, Pazhayangadi: Man found dead in bank