Beach Feat | അഴീക്കല്‍ ചാല്‍ ബീച് ഫെസ്റ്റില്‍ ഇക്കുറി കാത്തിരിക്കുന്നത് കലാവിരുന്ന്; ഡിസംബര്‍ 22 ന് തുടങ്ങും

 


കണ്ണൂര്‍: (www.kvartha.com) അഴീക്കോട് ചാല്‍ ബീച് മഹോത്സവം ഡിസംബര്‍ 22 മുതല്‍ ജനുവരി മൂന്ന് വരെ നടക്കും. 22 ന് വൈകുന്നേരം 6.30ന് കെവി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. രാത്രി 7.30 ന് സിനിമാ പിന്നണി ഗായിക പ്രിയ ബൈജു നയിക്കുന്ന ഗാനമേളയുണ്ടാകും. 23 ന് സുറുമി വയനാട് നയിക്കുന്ന മാപ്പിളപ്പാട്ട് ഗാനമേള, 24 ന് നാടന്‍പാട്ട് കലാകാരന്മാര്‍ അണിനിരക്കുന്ന പുന്നാട് പൊലിക, 25 ന് ഗാനമേള എന്നിവ നടക്കും.
             
Beach Feat | അഴീക്കല്‍ ചാല്‍ ബീച് ഫെസ്റ്റില്‍ ഇക്കുറി കാത്തിരിക്കുന്നത് കലാവിരുന്ന്; ഡിസംബര്‍ 22 ന് തുടങ്ങും

26 ന് അതുല്‍ നറുകര നയിക്കുന്ന ഗാനമേള, 27 ന് ഡാന്‍സ് നൈറ്റ്, 28 ന് സജ് ലാസലീം നയിക്കുന്ന ഇശല്‍ ഹബീബി, 29 ന് നാടന്‍പാട്ട് ഗാനമേള, 30 ന് ഇശല്‍ മര്‍ഹബ നൈറ്റ്, 31 ന് ഡിജെ നൈറ്റ്, ജനുവരി ഒന്നിന് ഫ്‌ലവേഴ്‌സ് ടിവി കോമഡി ഉത്സവം താരങ്ങളുടെ ബംബര്‍ ആഘോഷ രാവ് പരിപാടി, ജനുവരി രണ്ടിന് ഇസ്മാഈല്‍ തളങ്കര നയിക്കുന്ന ഇശല്‍ പൂക്കള്‍, ജനുവരി മൂന്നിന് പ്രസീത ചാലക്കുടി നയിക്കുന്ന ആര്‍പ്പോ ഇറോ എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും.

രാത്രി 7.30 മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികളുടെ സമയയെന്ന് ആര്‍ സനീഷ് കുമാര്‍, മുഹമ്മദ് അശ്‌റഫ്, ഷിസില്‍ തേനായി, കെപി രജ്ഞിത്, സാജന്‍ ചിമ്മിണിയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിന്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Festival, Press Meet, Programme, Azhikkal Chaal Beach, Azhikkal Chaal beach fest will start on December 22.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia