Died | ആദിവാസി കുടിയിലെ വീട്ടില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു
Dec 4, 2023, 21:49 IST
മറയൂര്‍: (KVARTHA) ആദിവാസി കുടിയിലെ വീട്ടില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. പിറന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. മറയൂര്‍ ഈച്ചാംപെട്ടിയിലെ രാഘുവിന്റെ ഭാര്യ മാരിയമ്മ പ്രസവിച്ച ആണ്‍കുഞ്ഞാണ് മരിച്ചത്.
ഈ മാസം 19 ആണ് മാരിയമ്മയുടെ പ്രസവ തീയതി ഡോക്ടര്‍ കുറിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പുലര്‍ചെ മൂന്നരയോടെ വയറ് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് പ്രസവിക്കുകയുമായിരുന്നു. രാവിലെ മറയൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് നടപടികള്‍ സ്വീകരിച്ച് പോസ്റ്റ് മോര്‍ടത്തിനായി കുഞ്ഞിനെ ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Baby born to tribal woman died, Idukki, News, New Born Baby, Died, Hospital, Postmortem, Medical College, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.