കെ സുരേന്ദ്രന്റെ മകള്‍ക്കെതിരായ മോശം കമന്റ്; പ്രവാസിക്കെതിരെ പൊലീസ് കേസ്

 



കോഴിക്കോട്: (www.kvartha.com 26.01.2021) ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ബി ജെ പി സംസ്ഥാനാദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുകില്‍ പങ്കുവച്ച മകള്‍ക്കൊപ്പമുളള ചിത്രത്തില്‍ മോശം കമന്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസ് എന്നയാള്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കോഴിക്കോട് ബി ജെ പി ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

കെ സുരേന്ദ്രന്റെ മകള്‍ക്കെതിരായ മോശം കമന്റ്; പ്രവാസിക്കെതിരെ പൊലീസ് കേസ്


'എന്റെ മകള്‍, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീര്‍ത്തും മോശം ഭാഷയില്‍ ഇയാള്‍ കമന്റ് പോസ്റ്റ് ചെയ്തത്. 

അജ്‌നാസ് അജ്‌നാസ് എന്നായിരുന്നു സമൂഹമാധ്യമത്തിലെ ഇയാളുടെ ഐഡിയുടെ പേര്. കമന്റ് പിന്നീട് ഡിലീറ്റ് ചെയ്ത് കളഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും മോശം രീതിയില്‍ സൈബര്‍ ആക്രമണം നടത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ള വിവിധ വനിതാ സംഘടനകള്‍ പലപ്പോഴും രംഗത്ത് വരുന്നുണ്ട്.

My daughter, my pride. #DeshKiBeti

Posted by K Surendran on  Saturday, 23 January 2021
Keywords:  News, Kerala, State, Kozhikode, BJP, K Surendran, Daughter, Abuse, Social Media, Facebook Post, Complaint, Case, Police, Cyber Crime, Bad comment against K Surendran's daughter; Police case against expatriate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia