YouTuber's Bail Application | യുവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസ്; യൂട്യൂബറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ചു

 



കൊച്ചി: (www.kvartha.com) പീഡന പരാതി നല്‍കിയ യുവതിയെപറ്റി മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി മാറ്റിവച്ചു. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്നാണ് എറണാകുളം സൗത് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലുള്ളത്. 

അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് സൂരജ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

YouTuber's Bail Application | യുവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസ്; യൂട്യൂബറുടെ മുന്‍കൂര്‍  ജാമ്യാപേക്ഷ മാറ്റിവച്ചു


ആരോഗ്യമന്ത്രിയുടെ അശ്ലീല വീഡിയോ വ്യാജമായി നിര്‍മിക്കാന്‍ ക്രൈം നന്ദകുമാര്‍ നിര്‍ബന്ധിച്ചെന്ന് കാണിച്ച് പരാതി നല്‍കിയ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ നിര്‍മിച്ചുവെന്നാണ് സൂരജ് പാലാക്കാരനെതിരായ കേസ്. കേസില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധനം തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Keywords: News,Kerala,State,Kochi,YouTube,Bail,High Court of Kerala,Court,Police,YouTuber, Sooraj Palakkaran, Bad remarks young woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia