Bail For Sreejith Ravi | സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചു; കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

 



കൊച്ചി: (www.kvartha.com) സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ച് പോക്സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചികിത്സ നല്‍കാമെന്ന പിതാവിന്റെയും ഭാര്യയുടെയും ഉറപ്പിലാണ് ജാമ്യം.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്‌സോ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണ് നടനെതിരെ കേസ്. പെണ്‍കുട്ടികള്‍ക്കു മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. 

Bail For Sreejith Ravi | സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചു; കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം


തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലായതോടെയാണ് ശ്രീജിത്ത് രവി ഹൈകോടതിയില്‍ ജാമ്യാപേക്ഷയില്‍ നല്‍കിയത്. പെരുമാറ്റ വൈകല്യത്തിന് 2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ജയിലില്‍ തുടരേണ്ടിവരുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ അറിയിച്ചു. 

തൃശൂര്‍ അയ്യന്തോള്‍ എസ്എന്‍ പാര്‍കിന് സമീപത്തെ ഫ്‌ലാറ്റിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്. 11 ഉം 14 ഉം വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ ശ്രീജിത്ത് രവി അശ്ലീലത പ്രദര്‍ശിപ്പിച്ചെന്നാണ് രക്ഷിതാക്കള്‍ വെസ്റ്റ് പൊലീസിന് നല്‍കിയ പരാതി. പാര്‍കിന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ നടനെ തിരിച്ചറിയുകയായിരുന്നു.

Keywords:  News,Kerala,State,Kochi,Actor,Case,Bail,Court,High Court of Kerala, Treatment,Health, Bail for Actor Sreejith Ravi in Pocso Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia