Bail | പ്രതിഷേധപ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയ പിഎഫ്‌ഐ പ്രവര്‍ത്തകന് ജാമ്യം
Nov 19, 2022, 11:27 IST
കണ്ണൂര്‍: (www.kvartha.com) പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയ കേസില്‍ കണ്ണൂര്‍ ജില്ലയിലും ഒരാള്‍ക്ക് ജാമ്യം. യൂനുസ് വിളക്കോടിനാണ് കണ്ണൂര്‍ ജില്ലാ കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. യൂനസിന് വേണ്ടി അഡ്വ. പി സി നൗശാദ് ഹാജരായി. മഴക്കുന്നു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിളക്കോട് പ്രകടനം നടത്തിയതിന്റെ പേരിലാണ് മൂന്ന് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തത്.
ഇതേ കുറ്റത്തിന് തൃശൂര്‍ ജില്ലയിലും ആറ് പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ജില്ലയില്‍ പൊലീസ് ചുമത്തിയ യുഎപിഎ കേസില്‍ മുഴുവന്‍ കുറ്റാരോപിതര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. തൃശൂര്‍ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മതിലകം പൊലിസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് ആറ് പേര്‍ക്കും ജാമ്യം അനുവദിച്ചത്.
Keywords: News,Kerala,State,Kannur,Bail,PFI,Protest,Court,Police, Case, Bail for PFI worker charged by UAPA for protesting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.