ജാമ്യാപേക്ഷ തള്ളി; കള്ളന്‍ കസ്റ്റഡിയില്‍തന്നെ

 


കണ്ണൂര്‍: ലോകപ്രശസ്ത കള്ളന്‍ ബണ്ടി ചോറിന്റെ ജാമ്യാപേക്ഷ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തള്ളി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു കോടതി നടപടികള്‍. ബാംഗ്ലൂരില്‍ നിന്ന് കാര്‍ മോഷ്ടിച്ച് തിരുവനന്തപുരത്ത് ഉപേക്ഷിച്ച കേസിലും, മുട്ടടയിലെ വീട്ടില്‍ മോഷണം നടത്തിയ കേസിലുമാണ് ജാമ്യഹര്‍ജികള്‍ തള്ളിയത്.

ജാമ്യാപേക്ഷ തള്ളി; കള്ളന്‍ കസ്റ്റഡിയില്‍തന്നെജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നും കോടതി വിലയിരുത്തി. ബണ്ടി ചോറിനെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ കുറ്റം ആവര്‍ത്തിക്കാനിടയുണ്ടെന്നും, വിചാരണയ്ക്ക് ഹാജരാകാതെ ഒളിവില്‍ പോകാനിടയുണ്ടെന്നും അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജയിന്‍ കുമാര്‍ വാദിച്ചു.

ഈ വാദം കോടതി ശരിവച്ചു. തുടര്‍ന്ന് ബണ്ടി ചോറിനെ കോടതി 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു. ബണ്ടിയെ അന്യായമായി തടവില്‍ പാര്‍പിച്ചെന്ന ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവയ്ക്കുകയാണുണ്ടായത്.

Keywords:  Kannur, Theft, Court, Bangalore, Case, Car, Kerala, Bandi Chor, Custody, Bail plea rejected thief under custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia