Award | ബാലക്കണ്ടി രാമുണ്ണി സ്മാരക പുരസ്‌കാരം പ്രൊഫ. എം മുഹമ്മദിന് സമർപിച്ചു
Jul 18, 2023, 21:47 IST
കണ്ണൂര്‍: (www.kvartha.com) കേനന്നൂര്‍ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമോറിയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വായനാ മാസാചരണ സമാപനവും ബാലക്കണ്ടി രാമുണ്ണി സ്മാരക പുരസ്‌കാര സമര്‍പ്പണവും നടത്തി. കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബാലക്കണ്ടി രാമുണ്ണി പുരസ്‌കാരം പ്രൊഫ. എം മുഹമ്മദ് ഏറ്റുവാങ്ങി. ഇവിജി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗ്രന്ഥാലയത്തിലേക്ക് ഏറ്റവുമധികം പുസ്തകങ്ങള്‍ സംഭാവന ചെയ്ത രഘുനാഥന്‍ ദാസ്, ഡോ. രാധിക, ബശീര്‍ കളരിക്കണ്ടി എന്നിവരെ ആദരിച്ചു.
മികച്ച വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ട കെ പ്രത്യുഷ്, സി വി എന്‍ തന്‍വീറ എന്നിവര്‍ക്ക് പ്രൊഫ. ബി മുഹമ്മദ് അഹ് മദ് സമ്മാനങ്ങള്‍ കൈമാറി. ചടങ്ങില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി. സി സുനില്‍ കുമാര്‍, ടിപിആര്‍ നാഥ്, മാത്യു എം കണ്ടത്തില്‍, എംടി ജിന രാജന്‍ എന്നിവര്‍ സംസാരിച്ചു.
ബാലക്കണ്ടി രാമുണ്ണി പുരസ്‌കാരം പ്രൊഫ. എം മുഹമ്മദ് ഏറ്റുവാങ്ങി. ഇവിജി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗ്രന്ഥാലയത്തിലേക്ക് ഏറ്റവുമധികം പുസ്തകങ്ങള്‍ സംഭാവന ചെയ്ത രഘുനാഥന്‍ ദാസ്, ഡോ. രാധിക, ബശീര്‍ കളരിക്കണ്ടി എന്നിവരെ ആദരിച്ചു.
Keywords: Balakandi Ramunni Memorial Award Submitted to Prof. M Muhammad, Kannur, News, Balakandi Ramunni Memorial Award, Inauguration, Award, Submitted, Ommen Chandy, Gift, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.