ബാലകൃഷ്ണന്‍ വധം: ലീഗിന്റെ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ പിതാവ് രംഗത്ത്
Jun 14, 2012, 13:05 IST
Balakrishnan |
Gopalan |
കാസര്‍കോട്ടെയും മഞ്ചേശ്വരത്തേയും ലീഗിന്റെ രണ്ട് എം.എല്‍.എമാരും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയും, ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയുമാണ് ഗൂഢാലോചന നടത്തുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്തതെന്നാണ് ബാലകൃഷ്ണന്റെ പിതാവ് എഷ്യാനെറ്റ് ചാനലിലൂടെ ആരാപണമുന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിയമയഭയില്‍ ചോദ്യം ഉന്നയിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഒമ്പത് വര്‍ഷമായിട്ടും ഗൂഢാലോചന കേസിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നാണ് ഗോപാലന്റെ ആരോപണം. ഗോപാലനും ഭാര്യയും ഇപ്പോള്‍ കോയമ്പത്തൂരിലെ മകളുടെ വീട്ടിലാണ് സ്ഥിരതാമസം. മകന്റെ മരണത്തോടെ ഗോപാലനും ഭാര്യയും മാനസികമായി തളര്‍ന്നിരുന്നു.
Keywords: Kasaragod, League MLA, Murder case, Father, CBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.