ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ എസ് ആര്‍ ടി സി കണ്‍ഡക്ടര്‍

 



കല്പറ്റ: (www.kvartha.com 08.11.2019) ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ എസ് ആര്‍ ടി സി കണ്‍ഡക്ടര്‍ മാതൃകയായി. മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. സുല്‍ത്താന്‍ ബത്തേരി - കോഴിക്കോട് റൂട്ടിലോടുന്ന പോയിന്റ് ടു പോയിന്റ് ബസിലാണ് ജിനു ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തത്.

ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ എസ് ആര്‍ ടി സി കണ്‍ഡക്ടര്‍

88 രൂപ ചാര്‍ജുള്ള ടിക്കറ്റിന് കണ്‍ഡക്ടര്‍് 200 രൂപ നല്‍കി. പത്ത് രൂപ നല്കി ബാക്കി പിന്നെ തരാമെന്ന് യാത്രകാരനോട് പറഞ്ഞു. എന്നാല്‍ ഇതിനിടെ കോഴിക്കോട് ബസ്സിറങ്ങിയ അദ്ദേഹം ബാക്കി തുക വാങ്ങാന്‍ മറന്നു.

ടീം കെ എസ് ആര്‍ ടി സി സുല്‍ത്താന്‍ ബത്തേരി വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗം കൂടിയായ അദ്ദേഹം ഗ്രൂപ്പ് അഡ്മിന്മാരിലൊരാളായ ശരത്തിനെ വിവരം അറിയിച്ച് ടിക്കറ്റിന്റെ ഫോട്ടോയും നല്‍കി.

അങ്ങനെ ശരത്ത് സംഭവിച്ച കാര്യം വിശദീകരിച്ച് ഗ്രൂപ്പില്‍ പോസ്റ്റിട്ടു. ഡിപ്പോയില്‍ ബന്ധപ്പെട്ടാല്‍ മതിയെന്ന അറിയിപ്പും കിട്ടി. ഇതിനിടയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരനായ ദിലീപ് അരിവയല്‍ കണ്‍ഡക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലന്‍സ് തിരിച്ചു നല്‍കാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

നേരിട്ടോ അല്ലെങ്കില്‍ ഗൂഗിള്‍ പേയിലൂടെയോ ബാക്കി തുക നല്‍കാമെന്ന് ജീവനകാരന്‍ പറഞ്ഞു. അങ്ങനെ ബസില്‍നിന്നും ബാക്കിവാങ്ങാന്‍ മറന്ന 100 രൂപ ഗൂഗിള്‍ പേ വഴി യാത്രക്കാരന്റെ അക്കൗണ്ടിലെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Wayanad, KSRTC, Conductor, Whats Up Group, Passenger, Balance Amount give into Google Pay Account
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia