വണ്ടിപ്പെരിയാര്‍ ബാലു വധക്കേസ്: എം.എം. മണിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 


കൊച്ചി:(www.kvartha.com 13.11.2014) ഐ.എന്‍.ടി.യു.സി നേതാവായിരുന്ന വണ്ടിപ്പെരിയാര്‍ ബാലുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ തൊടുപുഴ മന്നക്കാട്ടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി തേടി സര്‍ക്കാര്‍ കോടതിയില്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചുണ്ട. കേസില്‍ മണിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹരജി.

വണ്ടിപ്പെരിയാര്‍ ബാലു വധക്കേസ്: എം.എം. മണിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
2004 ഒക്ടോബറില്‍ പട്ടുമല ചുളപ്പെരട്ടില്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെ രാത്രി ഏഴുമണിയോടെ സി.പി.എം പ്രവര്‍ത്തകരായ പത്തംഗ സംഘം ബാലുവിനെ വെട്ടികൊലപെടുത്തിയെന്നാണ് കേസ്. ബാലു വധക്കേസില്‍ വിചാരണക്കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിച്ചതിനെതമിരെ കേസിലെ നാല് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.

എറണാകുളം സെഷന്‍സ് കോടതി വിധിക്കെതിരെയുള്ള പ്രതികളുടെ അപ്പീല്‍ പരിഗണിനക്കിടെയാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി തേടി പ്രത്യേക ഹരജി സമര്‍പ്പിച്ചത്. ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kochi, Case, Murder, Kerala, Goverment, CPM, High Court, Ernakulam, Balu murder case: Govt. against M.M.Mani in high court  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia