Bandage Chemicals | സൂക്ഷിക്കുക! ബാൻഡേജിലുണ്ട് അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം

 


കൊച്ചി: (KVARTHA) നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തു ചെറിയ മുറിവുകളോ പരിക്കോ സംഭവിക്കുകയാണെങ്കിൽ സാധാരണ എല്ലാവരും ഉപയോഗിക്കുന്നതാണ് ബാൻഡേജുകൾ. ഈ എളുപ്പ വഴി ആശ്വാസവും ആകാറുണ്ട് . മിക്ക പരുക്കുകൾക്കും ബാൻഡേജുകൾ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ ബാൻഡേജിൽ നല്ലൊരു അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം അടങ്ങിയിട്ടുണ്ട്. ബാൻഡേജ് ഉപയോഗിക്കുന്നതിലൂടെ ഈ രാസവസ്തുക്കൾ ശരീരത്തിലേക്ക് എത്തുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
  
Bandage Chemicals | സൂക്ഷിക്കുക! ബാൻഡേജിലുണ്ട് അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം

അപകടകരമായ അളവിൽ തന്നെ രാസപദാർത്ഥങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഫോർഎവർ കെമിക്കൽസ് (Forever Chemicals) എന്നറിയപ്പെടുന്ന പതിറ്റാണ്ടുകളോളം നശിക്കാതെ നില നിലക്കാൻ സാധിക്കുന്ന പോളിഫ്ലൂറിനേറ്റഡ് പദാർത്ഥങ്ങൾ അഥവാ പിഎഫ്എഎസിന്റെ (PFAS) സാന്നിധ്യമാണ് ബാൻഡേജുകളിൽ കണ്ടെത്തിയത്. 18 ബ്രാൻഡുകളുടെ 40 ഓളം വ്യത്യസ്ത ബാൻഡേജുകളിലാണ് ഗവേഷക സംഘം പരീക്ഷണങ്ങൾ നടത്തിയത്. ബാൻഡ് - എയ്ഡ്‌, കുറാഡ് എന്നിവ ഉൾപ്പെടെ 26 ബ്രാന്ഡുകളിലാണ് എണ്ണത്തിലാണ് പിഎഫ്എഎസ് സാന്നിധ്യം കണ്ടെത്തിയത്.

ബാൻഡേജുകൾ ശരീരവുമായി ചേരുന്ന ഭാഗത്താണ് ഈ രാസ പദാർത്ഥങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ പല പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. കുട്ടികളിൽ പഠനവൈകല്യം ഉണ്ടാക്കുന്നു. ശരീരത്തിലേക്ക് അർബുദം വരാനും സാധ്യത ഉണ്ടാക്കുന്നു
പ്രത്യുല്പാദന ശേഷിയെയും മോശമായി ബാധിക്കും
പ്രതിരോധ ശേഷിയെ ബാധിക്കും. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ഇത്തരം ബാന്ഡേജുകൾ ഉപയോഗിക്കുമ്പോൾ അതിലെ രാസ പദാർത്ഥമായ പിഎഫ്എഎസിന്റെ സാന്നിധ്യം കൊണ്ട് ശരീരം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Keywords:  News, News-Malayalam,Kerala, Kerala-News, Bandages contain dangerous chemicals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia