കോഴിക്കോട്: വിവിധ സേവനങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ ബാങ്കുകള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. മുന്‍കാലങ്ങളില്‍ ബാങ്ക് സൗജന്യമായി നല്‍കിയ സര്‍വീസുകള്‍ക്കെല്ലാം തന്നെ ചാര്‍ജ്ജ് ഈടാക്കിയാണ് ബാങ്കുകള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. ഇതിലൊരു പങ്ക് സര്‍ക്കാരിനും കിട്ടുന്നതിനാല്‍ ഉപഭോക്താവിനെ സര്‍വീസ് ചാര്‍ജ്ജുകളുടെ പിടിയില്‍ നിന്നു മോചനമുണ്ടാവില്ല. സര്‍വീസ് ചാര്‍ജ്ജുകള്‍ ഈടാക്കുന്നതിലൂടെ മൈനസ് അക്കൗണ്ട് ആയി ഉപഭോക്താവിന് വന്‍നഷ്ടം വരുന്ന സംഭവങ്ങളും നടക്കുന്നുണ്ട്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷാരംഭം മുതല്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ്ജുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ഈടാക്കുന്ന ഫൈന്‍ ആണ് ഇതില്‍ ദരിദ്രവിഭാഗങ്ങളെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. പല ബാങ്കുകളും മിനിമം ബാലന്‍സിന് വിവിധ തുകകളാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പൊതുവെ മിനിമം ബാലന്‍സ് ആയി പരിഗണിക്കപ്പെടുന്നത് ആയിരം രൂപയാണ്. വല്ലകാരണവശാലും ഒരു രൂപയെങ്കിലും കുറഞ്ഞുപോവുകയും അക്കൗണ്ട് അങ്ങിനെത്തന്നെ നിലനിര്‍ത്തുകയും ചെയ്താല്‍ ഓരോ മൂന്നുമാസത്തേക്ക് മുന്നൂറ്റിമുപ്പത്തൊന്നു രൂപ വീതം അക്കൗണ്ടില്‍ നിന്നു കുറയ്ക്കും. ഇതില്‍ മുന്നൂറു രൂപ ബാങ്കും മുപ്പത്തിയൊന്നു രൂപ സര്‍ക്കാരും വീതിച്ചെടുക്കും. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ഒരു കൊല്ലത്തിനകം അക്കൗണ്ടില്‍ പൂജ്യം രൂപയായി മാറും.
അതുകൊണ്ടും തീരുന്നില്ല ബാങ്കുകളുടെ കൊള്ളയടി. പിന്നീടങ്ങോട്ട് പിഴ കടമായി കണക്കാക്കും. ഓരോ മൂന്നു മാസം കൂടുന്തോറും അക്കൗണ്ട് ഉടമ ഓരോ മുന്നൂറ്റിമുപ്പത്തിയൊന്നു രൂപയുടെ വീതം കടക്കാരനാവും. അതായത് സീറോ ബാലന്‍സിലെത്തിയ ഒരാളുടെ കടം ആദ്യത്തെ മൂന്നു മാസം മുന്നൂറ്റി മുപ്പത്തൊന്നു രൂപയാണങ്കില്‍ അടുത്ത മൂന്നു മാസം അത് അറുന്നൂറ്റി അറുപത്തിരണ്ടു രൂപയായി വര്‍ധിക്കും. ഇതങ്ങിനെ കൂടിക്കൊണ്ടിരിക്കും. ഈ ഉപഭോക്താവിന് ഈ അക്കൗണ്ടിലേക്ക് വല്ല ചെക്കും ലഭിച്ചാല്‍ ഇങ്ങനെ കൂടി വന്ന കടമെല്ലാം കിഴിച്ചുള്ള പണം മാത്രമേ ബാങ്കില്‍ നിന്നു നല്‍കൂ. മൈനസ് അക്കൗണ്ടിലായിരിക്കുന്ന അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിലും ബാങ്ക് കടമായി കരുതിയ തുക മുഴുവനും ഒടുക്കേണ്ടി വരും. അതായത് മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ല എന്ന കുറ്റം മാത്രം മതി ഒരാള്‍ വലിയ കടക്കാരനായി മാറാന്‍. വല്ലപ്പോഴും മാത്രം ബാങ്ക് സേവനം ഉപയോഗിക്കുന്ന ഒരുപഭോക്താവ് ഇത്തരം കടക്കെണിയില്‍ വീഴാന്‍ സാധ്യതയേറെയാണ്.
ബാങ്ക് ഇടപാടുകള്‍ ലഘൂകരിക്കാന്‍ ഓരോ സേവിംഗ് അക്കൗണ്ട് ഉടമയോടും എ.ടി.എം. കാര്‍ഡ് എടുക്കാന്‍ ബാങ്കില്‍ നിന്ന് പ്രലോഭിപ്പിക്കാറുണ്ട്. എ.ടി.എം. കാര്‍ഡ് എടുത്ത് അടുത്ത വര്‍ഷം മുതല്‍ മൂന്നു മാസം കൂടുന്തോറും 28 - 29 രൂപ അക്കൗണ്ടില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജായി ചോര്‍ത്തും. ഇതും മിനിമം ബാലന്‍സില്‍ നിന്ന് താഴെ വരാന്‍ ഇടയാക്കും. ഒരു വര്‍ഷം നൂറു രൂപയാണ് എ.ടി.എം കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്.
ബാങ്കില്‍ വന്‍തുക നിക്ഷേപിക്കാന്‍ ചെന്നാലും രക്ഷയില്ല. പണം എണ്ണുന്നതിന് ആളും യന്ത്രവും ബാങ്കിലുണ്ടെങ്കിലും ഉപഭോക്താവ് ഒരു ബണ്ടിലിന് നൂറു രൂപ വെച്ച് നല്‍കണം. ഉദാഹരണത്തിന് ഒരു ലക്ഷം സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ ആയിരം രൂപയുടെ നൂറ് എണ്ണമടങ്ങുന്ന ഒരു കെട്ടാണ് കൈവശമെങ്കില്‍ എണ്ണല്‍ പണം നല്‍കേണ്ടതില്ല. മറിച്ച് അത് നൂറു രൂപയുടെ കെട്ടുകളാണെങ്കില്‍ എണ്ണിത്തീര്‍ക്കുവാന്‍ നൂറുരൂപ കൊടുത്തേ മതിയാവൂ. തുക വലുതാകുന്തോറും എണ്ണല്‍ പണം കൂടും.
സേവിംഗ്‌സ് അക്കൗണ്ടിലെ ചെക്ക് നിശ്ചിത സംഖ്യയില്ലാതെ മടങ്ങിയാല്‍ ഈടാക്കിയിരുന്ന പിഴ മൂന്നൂറ്റിമുപ്പത്തിമൂന്നു രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം അഞ്ഞൂറ്റി അമ്പത്തിരണ്ടു രൂപയാക്കി വര്‍ധിപ്പിച്ചു. ഇതില്‍ അഞ്ഞൂറ് രൂപ ബാങ്കിനും ബാക്കി സര്‍ക്കാരിനും ആണ്. മാസം തോറും നിശ്ചിത തുക അടക്കുന്ന റിക്കറിങ് ഡെപ്പോസിറ്റിനും ബാങ്കുകള്‍ ആളുകളെ വലവീശിപ്പിടിക്കാറുണ്ട്. വല്ല കാരണവശാലും ഇത് ഒരു വര്‍ഷം തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപഭോക്താവില്‍ നിന്ന് നൂറു രൂപ ഫൈന്‍ ഈടാക്കും. സാമ്പത്തിക ബാധ്യത കൊണ്ടുമാത്രമായിരിക്കുമല്ലോ ആര്‍.ഡി നിക്ഷേപം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോകുന്നത് എന്ന പരിഗണനയൊന്നും കരുണയില്ലാത്ത ബാങ്കുകാര്‍ കാണിക്കില്ല.
ലോക്കര്‍ സൗകര്യം നല്‍കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നേരെ ഇരട്ടിയാണ് വര്‍ധന വരുത്തിയിട്ടുള്ളത്. 750 രൂപ വാര്‍ഷിക ഫീസ് ഇപ്പോള്‍ 1500 രൂപയാണ്. സര്‍ക്കാരിനുള്ള വിഹിതം കൂടിയാകുമ്പോള്‍ അത് 1600 രൂപയിലേറെയാകും. ചെക്ക് ബുക്ക് അനുവദിക്കുന്നതിനടക്കം ബാങ്ക് നല്‍കുന്ന എല്ലാ സര്‍വീസിനും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപഭോക്താവിന് അറിയാതെ നഷ്ടം വരുത്തുന്നുണ്ട്. എന്നാലിത് ചെറിയൊരു നഷ്ടത്തില്‍ മാത്രമൊതുങ്ങാതെ വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയിലേക്ക് വളരുന്ന തരത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ബാങ്കുകളുടെ വര്‍ധിച്ചു വരുന്ന നടത്തിപ്പു ചെലവ് കണ്ടെത്തുന്നതിനാണ് ഈ രീതിയില്‍ സര്‍വീസ് ചാര്‍ജ്ജുകള്‍ ഈടാക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും ഉപഭോക്താവിന് വന്‍ തിരിച്ചടി തന്നെയാണ്. ബാങ്കിംഗ് മേഖലയിലെ കടുത്ത മത്സരത്തിനിടയില്‍ ഉപഭോക്താവിനെ കൊള്ളയടിക്കാനും അവര്‍ മത്സരിക്കുന്നുണ്ട്. സര്‍വീസ് ചാര്‍ജുകള്‍ വിവിധ ബാങ്കുകള്‍ അവരവര്‍ക്ക് തോന്നിയതു പോലെയാണ് ഈടാക്കി ലാഭം കൊയ്യുന്നത്. ഇത്തരം സര്‍വീസ് ചാര്‍ജുകള്‍ മിക്ക ബാങ്കുകളും സാധാരണ ഇടപാടുകാരന് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കാറുമില്ല.

-ജെഫ്രി റെജിനോള്‍ഡ്.എം
Keywords: S ervice charges, Banks, Looting, Customers, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.