കാസര്‍കോട് സ്വദേശി തസ്ലീമിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി കര്‍ണാടക പൊലീസ്; മൃതദേഹം കാസര്‍കോട്ട് എത്തിച്ച് സംസ്‌ക്കരിച്ചു
Feb 3, 2020, 16:53 IST
കാസര്‍കോട്: (www.kvartha.com 03.02.2020) കാസര്‍കോട് സ്വദേശി തസ്ലീമിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി കര്‍ണാടക പൊലീസ്. അതിനിടെ തസ്ലീമിന്റെ മൃതദേഹം കാസര്‍കോട്ട് എത്തിച്ച് സംസ്‌ക്കരിച്ചു.
കര്‍ണാടക നെലോഗി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ജനുവരി 31ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കീഴൂര്‍ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38) ഞായറാഴ്ച വൈകിട്ടോടെയാണ് ഗണ്ടാ സംഘം കൊലപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളില്‍ വെച്ച് പൊലീസ് പിന്തുടരുന്നതിനിടെ കാറില്‍ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തി സംഘം കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ഏതാനും കേസുകളില്‍ പ്രതിയായ തസ്ലീമിന് ഏറെ ശത്രുക്കളുണ്ടായിരുന്നു. ദുബൈയില്‍ റോയുടെയും ദുബൈ പൊലീസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡെല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു.
എന്നാല്‍ പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് കര്‍ണാടകയിലെ ഒരു ആര്‍ എസ് എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ നിന്നും യുവാവിനെ വിട്ടയച്ചിരുന്നു.
ഇതിനു പിന്നാലെ അഫ്ഗാന്‍ സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ 2019 സെപ്തംബര്‍ 16നാണ് പൊലീസ് വീണ്ടും തസ്ലീമിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ നെലോഗി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ അക്രമികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. രഹസ്യതാവളം വളഞ്ഞ പൊലീസിനെ കണ്ട് ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്നാലെ പിന്തുടരുന്നതിനിടെ യുവാവിനെ കാറില്‍ വെച്ച് കൊലപ്പെടുത്തി അക്രമി സംഘം രക്ഷപ്പെട്ടുവെന്നാണ് കര്‍ണാടക പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം തസ്ലീമിനെ കര്‍ണാടകയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നില്‍ ഉപ്പളയിലെ ഗുണ്ടാ സംഘത്തിന്റെ കുടിപ്പകയാണോ എന്ന സംശയം ബലപ്പെട്ടു. നേരത്തെ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ സംഘത്തിന് തോക്കുള്‍പെടെയുള്ള ആയുധങ്ങള്‍ നല്‍കിയത് തസ്ലീമാണെന്ന സംശയം എതിര്‍ സംഘത്തിനുണ്ടായിരുന്നു. ഇതായിരിക്കാം തസ്ലീമിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്താനുണ്ടായ കാരണമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. ഇതുകേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കര്‍ണാടകയിലെ ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തിന് തസ്ലീമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. ഇതുകൂടാതെ കര്‍ണാടകയിലെ നിരവധി സംഘങ്ങളുമായി തസ്ലീമിന് അടുത്ത ബന്ധമുള്ളതായി പറയുന്നു. കര്‍ണാടകയിലെ ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് തസ്ലീം ജയിലിലായതു പോലും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.
ചെറുപ്രായത്തില്‍ തന്നെ ദുബൈയിലേക്ക് പോയി ജോലി ചെയ്തുവന്നിരുന്ന തസ്ലീം അവിടെ കള്ളുകച്ചവടക്കാരുടെയും അനധികൃതമായി താമസിക്കുന്നവരുടെയും പെണ്‍വാണിഭ സംഘത്തിന്റെയും വിവരങ്ങള്‍ ദുബൈ പൊലീസിന് കൈമാറി വന്നതോടെയാണ് യുവാവ് ഇന്‍ഫോര്‍മര്‍ എന്ന നിലയില്‍ കുപ്രസിദ്ധനായത്.
തസ്ലീം തന്നെ പലപ്പോഴായി താന്‍ നിരവധി പേരെ അകത്താക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. തസ്ലീമിന്റെ വിവരം ചോര്‍ത്തലിലെ കഴിവ് മനസിലാക്കി ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഉദ്യോഗസ്ഥര്‍ യുവാവില്‍ നിന്നും പല രഹസ്യ വിവരങ്ങളും ശേഖരിച്ചുവന്നതായും പറയുന്നു.
ഇതോടെ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഉറ്റതോഴനായി തസ്ലീം മാറിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഡെല്‍ഹിയില്‍ വിമാനമിറങ്ങിയ തസ്ലീമിനെ ഭീകരവാദിയാണെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തനംതിട്ട പൊലീസാണ് അന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അന്ന് മാധ്യമങ്ങളെല്ലാം വലിയ വാര്‍ത്തയാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. ഇതിനു ശേഷം യുവാവിനെ ഒരു കേസുമായും ബന്ധമില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഇതോടെ കാസര്‍കോട്ടും തസ്ലീം ശ്രദ്ധേയനായിരുന്നു.
താന്‍ ഡോണാണെന്ന് അറിയപ്പെടാന്‍ വേണ്ടി ഫേസ്ബുക്കിലടക്കം പേരിനൊപ്പം ഡോണ്‍ എന്ന് ചേര്‍ക്കുകയും ചെയ്തിരുന്നു. ഇന്‍ഫോര്‍മറെന്ന നിലയില്‍ ഒരുപാട് പേരെ ശത്രുക്കളാക്കിയ തസ്ലീം കാസര്‍കോട്ടെയും ഉപ്പളയിലെയും ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധം പുലര്‍ത്തി വന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇക്കാര്യം യുവാവ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ വീട് ഒരു തവണ ബേക്കല്‍ പൊലീസ് റെയ്ഡ് ചെയ്ത് വ്യാജ പാസ്പോര്‍ട്ട് പിടികൂടിയിരുന്നു. ഇതിനു ശേഷം മേല്‍പറമ്പ് പൊലീസ് തോക്കും പിടികൂടിയിരുന്നു. മേല്‍പറമ്പിലെ ഒരു യുവാവ് തോക്കുമായി അറസ്റ്റിലായപ്പോള്‍ തോക്ക് കൈമാറിയത് തസ്ലീമാണെന്ന് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ കേസിലും തസ്ലീമിനെ പ്രതി ചേര്‍ത്തിരുന്നു.
തസ്ലീമിനെ പിന്നീട് ഡെല്‍ഹിയില്‍ അക്രമണത്തിന് പദ്ധതിയിട്ട അഫ്ഗാന്‍ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഡെല്‍ഹി പൊലീസ് രാത്രിക്കു രാത്രി സ്വന്തം വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് ചെയ്ത് പിടികൂടി കൊണ്ടുപോയിരുന്നു. ആഴ്ചകള്‍ കഴിഞ്ഞാണ് യുവാവ് പുറത്തിറങ്ങിയത്. ആ കേസില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്നാണ് തസ്ലീം വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെയാണ് അഫ്ഗാന്‍ സ്വദേശികളുള്‍പെട്ട കര്‍ണാടകയിലെ ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മൂന്നു മാസത്തിലധികം റിമാന്‍ഡിലായ തസ്ലീം ജനുവരി 31നാണ് പുറത്തിറങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മടങ്ങുമ്പോള്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.
ഞായറാഴ്ചയാണ് യുവാവിനെ ഇന്നോവ കാറിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബണ്ട്വാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവായിരുന്നു തസ്ലീം.
Keywords: Bantwal: Murdered Tasleem was kidnapped after release from Kalaburagi prison, Kasaragod, News, Dead, Police, Arrested, Dead Body, Custody, Karnataka, Probe, Kerala.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.