കൊച്ചി:(www.kvartha.com 01.12.2014) ബാര്‍ കോഴക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും ഹൈകോടതിയില്‍. എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അന്വേഷണ പുരോഗതി ഇടക്കിടെ കോടതി പരിശോധിക്കണമെന്നും നിലവിലെ അന്വേഷണം ആരോപണ വിധേയനും മന്ത്രിയുമായ കെ.എം. മാണിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണെന്നും മന്ത്രിക്കെതിരായ അന്വേഷണം നിഷ്പക്ഷവും കാര്യക്ഷമവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്ന് പ്രാഥമികാന്വേഷണത്തിന് 45 ദിവസം അനുവദിച്ച് ഉത്തരവിടുകയായിരുന്നു.
15 ദിവസത്തിലേറെ പ്രാഥമികാന്വേഷണത്തിന് അനുവദിക്കാന്‍ നിയമപരമായി കഴിയില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി മാണിക്ക് മൂന്ന് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയും വിജിലന്‍സിന് നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. എന്നാല്‍, ഇതേ മന്ത്രിക്കെതിരെയുള്ള ഈ ആരോപണം സംബന്ധിച്ച പരാതിയില്‍ ഒരു നടപടിയും വിജിലന്‍സ് ഡയറക്ടര്‍ സ്വീകരിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kochi, Kerala, Liquor, High Court, Hotel, Vigilance case, Investigates, Thiruvananthapuram, K.M.Mani, Bar bribery: Vaikom Viswan moves HC demanding probe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.