മാണി കോഴ വാങ്ങുമ്പോള്‍ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്ന് വി എസ്
Nov 25, 2014, 11:55 IST
തിരുവനന്തപുരം: (www.kvartha.com 25.11.2014) പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനായി ബാറുടമകളില്‍ നിന്ന് ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ വാങ്ങുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭാര്യയും ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
അഡ്വാന്‍സായി ബാര്‍ കൗണ്‍സില്‍ അയോസിയേഷന്‍ പ്രതിനിധി ബിജു രമേശ് ഒരു കോടി രൂപ നല്‍കിയപ്പോള്‍, അകത്തു നിന്ന മാണിയുടെ ഭാര്യ പണം കിട്ടിയെന്ന് തലയാട്ടി. ഇനി എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ അഞ്ചു കോടി വേണമെന്ന് മാണി പറഞ്ഞിരുന്നുവെന്നും വി എസ് പറഞ്ഞു. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.
ബാര്‍ കോഴ കേസില്‍ മാണിയെ രക്ഷിക്കാനാണ് വിജിലന്‍സ് അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതെന്ന് വി.എസ് ആരോപിച്ചു. കേസില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പറഞ്ഞ വി.എസ് സോളാര്‍, പാമോയില്‍, ടൈറ്റാനിയം, പ്‌ളസ് ടു തുടങ്ങിയ അഴിമതി കേസുകളില്‍ മുങ്ങിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്നും ആരോപിച്ചു.
റോമാ സാമ്രാജ്യം ഉണ്ടായിരുന്നപ്പോള്‍ എല്ലാ വഴികളും റോമിലേക്ക് എന്ന് പറയുന്നത് പോലെ ഇപ്പോള്‍, എല്ലാ അഴിമതികളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേക്ക് എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും വി.എസ് പറഞ്ഞു. മാണിക്കെതിരായ ആരോപണത്തെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് നടപടി എടുക്കാത്ത പക്ഷം ഇടതുമുന്നണി പ്രക്ഷോഭം ശക്തമാക്കുമെന്നും വി എസ് വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ബാര്‍ കോഴ വിവാദം: ഇപ്പോള്‍ നടത്തുന്ന അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ -കോടിയേരി
Keywords: Thiruvananthapuram, Supreme Court of India, Chief Minister, Oommen Chandy, Corruption, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.