ബാര്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍
Nov 18, 2014, 13:59 IST
കൊച്ചി: (www.kvartha.com 18.11.2014) ബാര്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേസ് നവംബര്‍ 25ലേക്ക് മാറ്റി.
സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടിയിരുന്നു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ബാറുകള്‍ അടച്ചുപൂട്ടിയത്. ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ പൂട്ടിയ ബാറുകള്‍ ഒരു മാസത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതെ ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീലിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Keywords: Kochi, High Court of Kerala, Appeal, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.