HC Verdict | ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല വിര്‍ച്വല്‍ ക്യൂ നടത്തിപ്പ് ഇനി ദേവസ്വം ബോര്‍ഡിന്; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൊലീസ് നല്‍കും
Jul 11, 2022, 15:19 IST
തിരുവനന്തപുരം: (www.kvartha.com) തീര്‍ഥാടകര്‍ക്കായി ശബരിമലയില്‍ പൊലീസ് ആവിഷ്ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥ അവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്.
അതേസമയം, വിര്‍ച്വല്‍ ക്യൂ നിയന്ത്രണത്തിലും തീര്‍ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. നിലവില്‍ വിര്‍ച്വല്‍ ക്യൂ കൈകാര്യം ചെയ്യുന്നത് പൊലീസാണ്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, വിര്‍ച്വല്‍ ക്യൂ കൈകാര്യം ചെയ്യാനുള്ള അധികാരം പൊലീസിന് ഇല്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.
വിര്‍ച്വല്‍ ക്യൂ നടത്തിപ്പിനായി ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ഐടി വിഭാഗം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോഡ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൊലീസ് നല്‍കും. ആവശ്യമെങ്കില്‍ താല്‍ക്കാലിക സാങ്കേതിക സഹായവും നല്‍കും.
ഉത്സവ സീസണുകളില്‍ 11 കേന്ദ്രങ്ങളില്‍ പൊലീസ് നടപ്പാക്കി വരുന്ന സ്പോട് ബുകിംഗ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം പൊലീസ് ഏര്പാടാക്കാനും ധാരണയായി.
അതേസമയം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട് ബുകിംഗ് കേന്ദ്രവും തുടരും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിന് ഭീഷണികളുണ്ടായാലും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ചീഫ് സെക്രടറി ഡോ വിപി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: News,Kerala,State,Thiruvananthapuram,Sabarimala,Temple,Sabarimala Temple,High Court of Kerala,Top-Headlines,Police,Virtual Queue, Devaswom Board, Based on the High Court verdict, Management of Sabarimala Virtual queue is now for the Devaswom Board
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.