തല്ലുകേസിലെ പിടികിട്ടാപ്പുള്ളി, പോലീസിനും മാധ്യമങ്ങള്‍ക്കും 'ഭീകരന്‍'

 


തൃശൂര്‍: ഇന്ത്യന്‍ മുജാഹിദീന്റെ ബോംബ് നിര്‍മ്മാണ വിദഗ്ദ്ധനായ പാക് ഭീകരന്‍ വഖാസ് അഹമ്മദിന് കേരളത്തില്‍ എല്ലാ സഹായവും ചെയ്തുകൊടുത്ത 'മലയാളി ഡോക്ടര്‍'തല്ലുകേസിലെ പിടികിട്ടാപ്പുള്ളി. ഇതോടെ മുഖ്യധാരമാധ്യമങ്ങള്‍ ഒന്നാം പേജില്‍ ആഘോഷമാക്കിയ ഭീകരവേട്ടയുടെ മുഖം പൊളിയുകയാണ്.  

കൊച്ചി കുമ്പളങ്ങി കണ്ടകടവ് കണ്ടപ്പശ്ശേരി സ്വദേശി വിനു വര്‍ഗീസ് ബസ് ഡ്രൈവറാണ് ഒരു ദിവസംകൊണ്ട് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് ഭീകരര്‍ക്ക് സഹായമെത്തിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഡോക്ടറുമായത്. 2004ല്‍ വസ്തുതര്‍ക്കത്തിന്റെ പേരില്‍ അമ്മാവനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ പ്രതിയായ വിനുവിനെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടുകൂടിയാണ് ഡെല്‍ഹി സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജനെ കണ്ണമാലി പോലീസ് മുളങ്കുന്നത്തുകാവിലെ ഒരു ലോഡ്ജില്‍ നിന്നും പിടികൂടിത്. 

ഇതോടെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തപ്പുന്ന പോലീസ് നിലപാടിന്റെ ശരിയായ ഉദാഹരണമാണ് വിനു വര്‍ഗീസ് എന്ന അഫ്‌സല്‍ വിനു. ഏഴാം ക്ലാസില്‍ പഠനം അവസിപ്പിച്ച വിനു കൊച്ചിയില്‍ കുറച്ചുകാലം െ്രെഡവര്‍ പണി ചെയ്തിരുന്നു. വിനുവും അമ്മ മേരി വര്‍ഗീസും ഇടക്കാലത്ത് ഇസ്ലാം മതത്തിലേക്ക് മാറി ഫാത്വിമയും  അഫ്‌സല്‍ വിനു എന്ന പേരും സ്വീകരിച്ചു. 2004 ലെ തല്ലുകേസിനെ തുടര്‍ന്ന് വിനുവിനെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ വിനു വീട്ടില്‍ നിന്നും ലോഡ്ജിലേയ്ക്ക് താമസം മാറുകയായിരുന്നു.   
തല്ലുകേസിലെ പിടികിട്ടാപ്പുള്ളി, പോലീസിനും മാധ്യമങ്ങള്‍ക്കും 'ഭീകരന്‍'

ഭീകരരെ സഹായിച്ചതിന് മലയാളി ഡോക്ടറെ പിടികൂടിയതായി വാര്‍ത്തകള്‍ കേട്ടെങ്കിലും അത് തന്റെ മകനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഏഴാം ക്ലാസില്‍ പഠിപ്പു നിറുത്തിയ മകന്‍ എങ്ങനെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഡോക്ടറുമായി എന്ന അത്ഭുതത്തിലാണ് ഫാത്വിമ. തല്ലുകേസിലെ പിടികിട്ടാപ്പുള്ളിയെയാണ് ചിലര്‍ ഭീകരനാക്കിയതെന്ന് തൃശൂര്‍ സിറ്റി പോലീസ് അസി. കമ്മീഷണര്‍ വി. രാധാകൃഷ്ണന്‍ പറഞ്ഞു.  കണ്ണമാലി പോലീസ് വിനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala, National, Police arrest for Malayali Doctor for helping Vakahas, Terrorist, Stay in Kerala, Munnar, Local Gunda, Vinu Vargees, Afsal Vargees, Wanted Criminal, Crime
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia