Kollam | രണ്ട് നടന്മാരും കൂടി പ്രേമചന്ദ്രനെ വീഴ്ത്തുമോ? ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന കൊല്ലം അടുത്തറിയാം
Apr 22, 2024, 13:53 IST
/ മിന്റാ മരിയ തോമസ്
(KVARTHA) ഇടതുപാർട്ടികൾക്ക് പ്രത്യേകിച്ച് ആർ.എസ്.പിയ്ക്ക് വേരോട്ടമുള്ള പാർലമെൻ്റ് മണ്ഡലമാണ് കൊല്ലം. ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്നത്. 1957 മുതലുള്ള പൊതുതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കൊല്ലം ലോക് സഭാ മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരു പോലെ വിജയക്കൊടി പാറിച്ചിട്ടുണ്ട്. ആർ.എസ്.പി മുന്നണി ഏത് മുന്നണിയിൽ നിന്ന് മത്സരിച്ചാലും അവർക്ക് പ്രത്യേകമായി വിജയം സമ്മാനിക്കുന്ന കേരളത്തിലെ ഏക ലോക് സഭാ മണ്ഡലം എന്ന പ്രത്യേകതയും കൊല്ലം മണ്ഡലത്തിനുണ്ട്.
നിലവിലെ എം.പി ആർ.എസ്.പി നേതാവ് എൻ കെ പ്രേമചന്ദ്രനാണ് ഇക്കുറിയും ഇവിടെ യു.ഡി.എഫിനു വേണ്ടി അങ്കത്തിനിറങ്ങുന്നത്. ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സി.പി.എം അംഗവും കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും പ്രശസ്ത സിനിമ നടനുമായ എം. മുകേഷ് ആണ്. 2016 മുതൽ സിപിഎമ്മിലെ മുകേഷ് ആണ് കൊല്ലം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയായി ബി.ജെ.പി യ്ക്ക് വേണ്ടി നടൻ കൃഷ്ണകുമാറും ഇവിടെ മത്സരിക്കുന്നു. നിലവിലെ എം.പി എൻ.കെ. പ്രേമചന്ദ്രനെ രണ്ട് സിനിമ നടന്മാർ നേരിടുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ കൊല്ലം ലോക് സഭാ തെരഞ്ഞെടുപ്പിനുണ്ട്.
കർഷക സംഘടനകളും ചെറുകിട വ്യവസായങ്ങളും നിരവധിയുള്ള കൊല്ലം ജില്ലയിൽ ഇടത് പാർട്ടികൾക്ക് ശക്തമായ വേരോട്ടമാണുണ്ടായിരുന്നത്. സിപിഎമ്മിനൊപ്പം ആർഎസ്പിക്കും കോൺഗ്രസിനും വിജയത്തിലെത്താൻ സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. 1957ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി വിജയം കണ്ടെങ്കിലും 1962ലെ തെരഞ്ഞെടുപ്പിൽ ആർ എസ് പി കരുത്തുകാട്ടി. 1962 മുതൽ 1977വരെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ആർ എസ് പി നേതാവ് ശ്രീകണ്ഠന്‍ നായര്‍ വിജയിച്ചു. എന്നാൽ 1980 നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആദ്യമായി വിജയിച്ചു. ബി കെ നായർക്കായിരുന്നു വിജയം.
1984ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി എസ് കൃഷ്ണകുമാർ വിജയം സ്വന്തമാക്കി. 1989, 1991 ലോക്സഭാ തെരഞ്ഞെടുപ്പിലും കൃഷ്ണകുമാറിലൂടെ വിജയം സ്വന്തമാക്കാൻ കോൺഗ്രസിനായി. പിന്നീട് കോൺഗ്രസ് നേതാവും ഐ.എ.എസുകാരനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എസ് കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി ഇടതുമുന്നണിയ്ക്ക് വേണ്ടി എൻ.കെ.പ്രേമചന്ദ്രൻ കോൺഗ്രസിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. എൻ കെ പ്രേമചന്ദ്രൻ്റെ വിജയങ്ങൾ ആരംഭിച്ച തെരഞ്ഞെടുപ്പുകളായിരുന്നു തുടർന്ന് മണ്ഡലം കണ്ടത്. 1996 നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും 1998ലും പ്രേമചന്ദ്രന് തന്നെയായിരുന്നു വിജയം. പിന്നീട് കൊല്ലം സീറ്റ് ഘടക കക്ഷിയായ ആർ.എസ്.പി യ്ക്ക് വിട്ടുകൊടുക്കാതെ സി.പി.എം ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ എൻ.കെ പ്രേമചന്ദ്രന് മത്സര രംഗത്തു നിന്ന് മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടായി.
1999ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ പി രാജേന്ദ്രൻ ആയിരുന്നു ഇടത് സ്ഥാനാർത്ഥി. പി. രാജേന്ദ്രൻ അവിടെ വിജയിക്കുകയും ചെയ്തു. 2004 ലും പി രാജേന്ദ്രൻ വിജയം ആവർത്തിച്ചു. 2009ൽ വീണ്ടും എൻ പീതാംബരക്കുറുപ്പിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് ആർ.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ എത്തിയപ്പോൾ കോൺഗ്രസ് അവർക്ക് കൊല്ലം ലോക് സഭാ സീറ്റ് വിട്ടുനൽകുകയായിരുന്നു. അങ്ങനെ 2014ൽ വീണ്ടും യു.ഡി.എഫിനു വേണ്ടി മത്സരരംഗത്തെത്തിയ എൻ കെ പ്രേമചന്ദ്രൻ വിജയം സ്വന്തമാക്കി. 2019 ലും ഈ വിജയം ആവർത്തിച്ചു. ആർ എസ് പിയുടെ ശക്തമായ അടിത്തറയാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൻ കെ പ്രേമചന്ദ്രൻ്റെ വിജയത്തിൻ്റെ അടിത്തറയായത്.
2019 -ൽ എൻ.കെ.പ്രേമചന്ദ്രനെതിരെ ഇടതു സ്ഥാനാർത്ഥിയായി എത്തിയത് സി.പി.എമ്മിലെ പ്രമുഖ നേതാവും ഇപ്പോഴത്തെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ എൻ ബാലഗോപാൽ ആയിരുന്നു. ബാലഗോപാലിനെ തറപറ്റിച്ചാണ് പ്രേമചന്ദ്രൻ യു.ഡി.എഫിനു വേണ്ടി കൊല്ലത്ത് വെന്നിക്കൊടി പാറിച്ചത്. 2014ൽ യു.ഡി.എഫിനു വേണ്ടി പ്രേമചന്ദ്രൻ കൊല്ലത്ത് മത്സരിക്കാനെത്തുമ്പോൾ മുതിർന്ന സിപിഎം നേതാവായ എം എ ബേബി ആയിരുന്നു പ്രേമചന്ദ്രൻ്റെ എതിർ സ്ഥാനാർത്ഥി. അന്ന് 408528 വോട്ടുകൾ നേടിയായിരുന്നു പ്രേമചന്ദ്രൻ്റെ വിജയം. എം എ ബേബിക്ക് 370879 വോട്ടുകളാണ് നേടായത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 499677 നേടിയാണ് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിലെത്തിയത്. 2019ൽ എതിർസ്ഥാനാർത്ഥി സി.പി.എമ്മിലെ കെ.എൻ.ബാലഗോപാൽ നേടിയത് 3,50,821 വോട്ടുകൾ ആയിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. കെ വി സാബുവിന് 1,03,339 വോട്ടുകളും ലഭിച്ചു.
ഇടത് - വലത് സ്ഥാനാർത്ഥിയായി പ്രേമചന്ദ്രൻ വന്നാൽ കൊല്ലം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് നാം നാളിതുവരെ കണ്ടിട്ടുള്ളത്. അത് ഇക്കുറിയും ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജാതി സമവാക്യങ്ങളെക്കാൾ ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് കൊല്ലം ലോക്സഭാ മണ്ഡലം. 2009 ലെ മണ്ഡല നിർണയത്തിൽ കൊല്ലം ലോക് സഭാ മണ്ഡലത്തിന് തുടക്കത്തിൽ ഉള്ള ലോക്സഭാ മണ്ഡലത്തിൽ നിന്നും ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യത്തെ കൊല്ലം ലോക് സഭാ മണ്ഡലത്തിൻ്റെ ഭാഗങ്ങളായിരുന്നു കുന്നത്തൂർ, കരുനാഗപ്പള്ളി, തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളും. 2019 ലെ കണക്ക് പ്രകാരം കൊല്ലം ലോക് സഭാ മണ്ഡലത്തിൽ മൊത്തം വോട്ടർമാർ 12,96,720 ആണ്. ആകെ അന്നത്തെ വോട്ടുകൾ 9,68,123. വോട്ടെടുപ്പ് ശതമാനം 74.659. മത്സരിച്ച ആകെ സ്ഥാനാർത്ഥികൾ ഒമ്പത് പേരും. 2019 ലെ പോലെ തന്നെ ഇക്കുറിയും വാശിയേറിയ രാഷ്ട്രീയ പോരാട്ടം തന്നെയാണ് നടക്കുന്നത്.
എന്ത് വിലകൊടുത്തും സീറ്റ് തിരികെ പിടിക്കേണ്ടതും സിറ്റിംഗ് എം.പി എൻ.കെ പ്രേമചന്ദ്രനെ തോൽപ്പിക്കേണ്ടതും ഇടതുമുന്നണിയുടെയും സി.പി.എമ്മിൻ്റെയും അഭിമാനപ്രശ്നമാണെങ്കിൽ ഒരിക്കൽ കൂടി താൻ തന്നെയാണ് ശക്തനെന്ന് തെളിയിക്കേണ്ട ബാധ്യത എൻ.കെ പ്രേമചന്ദ്രനും ആർ.എസ്.പിയ്ക്കും ഉണ്ട്. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ശതമാനം ഉയർത്തുക എന്നതായിരിക്കും ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. എന്തായാലും കാത്തിരുന്ന് കാണാം രണ്ട് നടന്മാരും കൂടി പ്രേമചന്ദ്രനെ വീഴ്ത്തുമോ എന്ന്.
Keywords: News, Kerala, Kollam, Election, Lok Sabha Election, Politics, UDF, LDF, BJP, Actor, Candidate, Battle heats up between UDF, LDF and NDA in Kollam.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.