കോളജിലെ ബീഫ് ഫെസ്റ്റിവെല്‍: അധ്യാപികയ്‌ക്കെതിരെ അന്വേഷണം

 


തൃശൂര്‍: (www.kvartha.com 06.10.2015) ശ്രീ കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് അധ്യാപിക ദീപാ നിശാന്തിനെതിരെ അന്വേഷണം. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായരാണ് അധ്യാപികയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.

കോളജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച് ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍, ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി ഉണ്ടായതോടെ ദീപ പോസ്റ്റ് പിന്‍വലിച്ചു. ബീഫ് ഫെസ്റ്റിവല്‍ വിലക്കിയതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയും യുവമോര്‍ച്ചയും പ്രിന്‍സിപ്പലിനു കത്തു നല്‍കിയിരുന്നു.

വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു.
ക്ഷേത്രാചാരങ്ങളല്ല കലാലയങ്ങള്‍ പിന്തുടരേണ്ടതെന്നും ദീപ തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു. ബീഫ് ഫെസ്റ്റിവലിനെ ന്യായീകരിക്കുന്ന അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ആദ്യം തന്നെ പുറത്താക്കട്ടെയെന്നും ദീപ വെല്ലുവിളിച്ചിരുന്നു.

 ദീപയുടെ പോസ്റ്റ് വൈറലായതോടെ പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു. ദീപയെ പിന്തുണയ്ക്കൂ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഫേസ്ബുക്കില്‍ പേജും തുടങ്ങി. ശക്തമായ ക്യാമ്പെയിനിംഗാണ് ഇതിലൂടെ ദീപയ്ക്ക് വേണ്ടി നടക്കുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് പേര്‍ ദീപയുടെ ഫേസ്ബുക്കില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ദീപ ടീച്ചര്‍ക്ക് പകരം ശശികല ടീച്ചറെ നിയമിക്കാത്തത് ഞങ്ങളുടെ ഭാഗ്യം,? ഞങ്ങള്‍ ദീപ ടീച്ചറെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ഒരാള്‍ എഴുതിയത്.

കോളജിലെ ബീഫ് ഫെസ്റ്റിവെല്‍: അധ്യാപികയ്‌ക്കെതിരെ അന്വേഷണം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia