കോഴിക്കോട്: (www.kvartha.com 9.10.2015) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫ് ഉപയോഗിക്കുന്നതിനെതിരെ സംഘര്‍ഷങ്ങള്‍ നടക്കുന്നത് മൂലം വിപണി കുത്തനെ ഇടിഞ്ഞപ്പോള്‍ കേരളത്തില്‍ വിപണി വര്‍ധിച്ചതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മാംസത്തിന്റെ 70 ശതമാനവും കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതായും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് 2009-10 വര്‍ഷത്തെ ബീഫ് ഉത്പാദനത്തെക്കാള്‍ 2013- 14 വര്‍ഷത്തില്‍ ഉത്പാദനം കൂടിയതായാണ് കണക്കുകള്‍. 2009-10 വര്‍ഷത്തില്‍ 322 മെട്രിക് ടണ്‍ ആയിരുന്നത് 2013- 14ല്‍ 416 മെട്രിക് ടണ്ണായി ഉയര്‍ന്നു. മൃഗസംരക്ഷണ വകുപ്പിന്റെ പക്കലുള്ള കണക്കുകളാണിവ.
2015 വര്‍ഷത്തില്‍ ഇത് 582 മെട്രിക് ടണ്ണായും 2020ല്‍ 652 മെട്രിക് ടണ്ണായും ഉയരുമെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്ണോമിക് റിസര്‍ച്ചിന്റെ പഠനത്തെ ആധാരമാക്കി മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. മാംസ വ്യാപാരത്തില്‍ ഓരോ വര്‍ഷവും വര്‍ധനവാണുള്ളതെന്ന് കന്നുകാലി വ്യാപാരികളും പറയുന്നു.
ഒരുദിവസം 3,50,000 കിലോഗ്രാം മാട്ടിറച്ചിവില്‍പ്പന നടക്കുന്നു. 90 ശതമാനം കന്നുകാലികളും വരുന്നത് തമിഴ്നാട്, ബിഹാര്‍, ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം പേര് മേഖലയില്‍ ജോലി ചെയ്യുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.