Bengal Governor | പിപി മുകുന്ദന്‍ വരും തലമുറയ്ക്ക് മാതൃകയായ നേതാവെന്ന് ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്; സംഘപരിവാര്‍ പ്രസ്ഥാനത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച നേതാവെന്ന് കെ സുരേന്ദ്രന്‍
Sep 14, 2023, 21:18 IST
കണ്ണൂര്‍: (www.kvartha.com) അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ വരും തലമുറയ്ക്ക് മാതൃകയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്. മണത്തണയിലെ കൊളങ്ങരേത്ത് തറവാട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി സമൂഹത്തെ മുന്‍പോട്ടുനയിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതില്‍ അദ്ദേഹം വിജയിച്ചു. വസുധൈവക കുടുംബകമെന്നത് നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബിജെപി ജില്ലാകമിറ്റി ഓഫീസായ കണ്ണൂര്‍ താളിക്കാവിലെ മാരാര്‍ജി ഭവനില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടു മണിയോടെ പിപി മുകുന്ദന്റെ മണത്തണയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിലാണ് ബംഗാള്‍ ഗവര്‍ണര്‍ അന്തിമോപചാരമര്‍പ്പിച്ചത്. വന്‍സുരക്ഷാ സന്നാഹത്തോടെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ ബംഗാള്‍ ഗവര്‍ണറും മുന്‍മലയാളി സിവില്‍ സര്‍വീസ് ഓഫീസറുമായ ആനന്ദ ബോസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
ഇവിടെ നിന്നും റോഡ് മാര്‍ഗം പിപി മുകുന്ദന്റെ മണത്തണയിലെ വീട്ടില്‍ നിരവധി അകമ്പടി വാഹനങ്ങളോടെ അദ്ദേഹമെത്തുകയായിരുന്നു. അല്‍പനേരം അവിടെ പിപി മുകുന്ദന്റെ കുടുംബാംഗങ്ങളോടൊപ്പം ചിലവഴിച്ചതിനു ശേഷമാണ് ബംഗാള്‍ ഗവര്‍ണര്‍ മടങ്ങിയത്. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ചു പേരാവൂര്‍ പൊലീസ് വന്‍സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം എഴുത്തുകാരന്‍ ടി പത്മനാഭന്റെ പളളിക്കുന്ന് രാജേന്ദ്രനഗറിലുളള വസതിയും ബംഗാള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
കേരളത്തിലെ സംഘ് പരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച നേതാവാണ് പി പി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു. കണ്ണൂര്‍ താളിക്കാവിലെ മാരാര്‍ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മനസിലാക്കി അവരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിചെന്ന അപൂര്‍വ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇന്നു കേരളത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി നേതാക്കളെ വളര്‍ത്തികൊണ്ടുവരുന്നതില്‍ പരിശ്രമിച്ച നേതാവായിരുന്നു പിപി മുകുന്ദനെന്നും അദ്ദേഹത്തിന്റെ വിയോഗം സംഘ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കനത്തനഷ്ടമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: Bengal Governor CV Ananda Bose says PP Mukundan is a model leader for the next generation, Kannur, News, BJP Leader, Bengal Governor, CV Ananda Bose, PP Mukundan, Politics, Obituary, Protection, Kerala.
എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി സമൂഹത്തെ മുന്‍പോട്ടുനയിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതില്‍ അദ്ദേഹം വിജയിച്ചു. വസുധൈവക കുടുംബകമെന്നത് നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബിജെപി ജില്ലാകമിറ്റി ഓഫീസായ കണ്ണൂര്‍ താളിക്കാവിലെ മാരാര്‍ജി ഭവനില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടു മണിയോടെ പിപി മുകുന്ദന്റെ മണത്തണയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിലാണ് ബംഗാള്‍ ഗവര്‍ണര്‍ അന്തിമോപചാരമര്‍പ്പിച്ചത്. വന്‍സുരക്ഷാ സന്നാഹത്തോടെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ ബംഗാള്‍ ഗവര്‍ണറും മുന്‍മലയാളി സിവില്‍ സര്‍വീസ് ഓഫീസറുമായ ആനന്ദ ബോസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
ഇവിടെ നിന്നും റോഡ് മാര്‍ഗം പിപി മുകുന്ദന്റെ മണത്തണയിലെ വീട്ടില്‍ നിരവധി അകമ്പടി വാഹനങ്ങളോടെ അദ്ദേഹമെത്തുകയായിരുന്നു. അല്‍പനേരം അവിടെ പിപി മുകുന്ദന്റെ കുടുംബാംഗങ്ങളോടൊപ്പം ചിലവഴിച്ചതിനു ശേഷമാണ് ബംഗാള്‍ ഗവര്‍ണര്‍ മടങ്ങിയത്. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ചു പേരാവൂര്‍ പൊലീസ് വന്‍സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം എഴുത്തുകാരന്‍ ടി പത്മനാഭന്റെ പളളിക്കുന്ന് രാജേന്ദ്രനഗറിലുളള വസതിയും ബംഗാള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
കേരളത്തിലെ സംഘ് പരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച നേതാവാണ് പി പി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു. കണ്ണൂര്‍ താളിക്കാവിലെ മാരാര്‍ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മനസിലാക്കി അവരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിചെന്ന അപൂര്‍വ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇന്നു കേരളത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി നേതാക്കളെ വളര്‍ത്തികൊണ്ടുവരുന്നതില്‍ പരിശ്രമിച്ച നേതാവായിരുന്നു പിപി മുകുന്ദനെന്നും അദ്ദേഹത്തിന്റെ വിയോഗം സംഘ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കനത്തനഷ്ടമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.