തനിച്ചു താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍

 


പത്തനംതിട്ട: (www.kvartha.com 03.06.2016) തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. പത്തനംതിട്ട കോന്നി നെടുമ്പാറയിലാണ് സംഭവം. ബംഗാള്‍ സ്വദേശിയായ ചോട്ടു എന്ന് വിളിക്കുന്ന പ്രദീപിനെയാണ് കോന്നി പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോന്നി മെഡിക്കല്‍ കോളജിലെ നിര്‍മ്മാണ തൊഴിലാളിയാണ് പ്രദീപ്.

മെഡിക്കല്‍ കോളജിന് തൊട്ടടുത്ത് താമസിക്കുന്ന അമ്പതുകാരിയായ വീട്ടമ്മയെ
തനിച്ചു താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍
കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന് തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിലേക്ക് സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇവരുടെ നിലവിളി കേട്ട് ഓടിവന്ന മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടോര്‍ച്ച് അടിച്ചതോടെ പ്രതി ലേബര്‍ ക്യാമ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ സ്ത്രീയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലേബര്‍ ക്യാമ്പിലെത്തി പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Also Read:
സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

Keywords:  Bengali native arrested for molesting case, Pathanamthitta, Medical College, Custody, hospital, Treatment, Injured, House Wife, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia