Blood Pressure | രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പെടുത്തിയാല്‍ മതി
Mar 16, 2024, 18:54 IST
കൊച്ചി: (KVARTHA) ഇന്നത്തെ തിരക്കിട്ട ജീവിത യാത്രയില്‍ പലര്‍ക്കും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. അതിന്റെ ഫലമോ അസുഖങ്ങള്‍ വിട്ടുമാറിയ നേരം ഉണ്ടാകില്ല. അതുപോലെ ജീവിത ശൈലീരോഗങ്ങളുടെ പട്ടികയില്‍ ഉള്‍പെടുന്നതാണ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദം. പ്രഷര്‍ ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ ജീവിതശൈലീ രോഗങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ആരോഗ്യത്തെ ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്.
രക്തസമ്മര്‍ദം കുറഞ്ഞാലും കൂടിയാലും പ്രശ്‌നമാണ്. അസുഖത്തെ തെല്ലും പരിഗണിക്കാതിരുന്നാല്‍ ചിലപ്പോള്‍ ജീവന്‍ പോലും നഷ്ടമാവുന്ന തരത്തില്‍ ഗുരുതരമാകാം കാര്യങ്ങള്‍. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് രക്തസമ്മര്‍ദം നയിക്കാറുണ്ട്.
ജീവിത ശൈലികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെയും ഇത്തരം പ്രശ്‌നങ്ങളെ വലിയൊരു അളവ് വരെ നിയന്ത്രിക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ജീവിതശൈലികളില്‍ തന്നെ ഭക്ഷണത്തിലാണ് ഏറെയും നിയന്ത്രണവും ശ്രദ്ധയുമൊക്കെ വേണ്ടത്. അത്തരത്തില്‍ പ്രഷര്‍ അഥവാ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.
*കട്ടിത്തൈര്
രക്തസമ്മര്‍ദം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ് കട്ടിത്തൈര്. ഇത് വീട്ടില്‍ തന്നെ തയാറാക്കാം. കട്ടിത്തൈരില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
*മത്സ്യങ്ങള്‍
കൊഴുപ്പ് കാര്യമായി അടങ്ങിയ മത്സ്യങ്ങളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. സാല്‍മണ്‍, അയല, മത്തി എന്നിവയെല്ലാം ഇതില്‍പെടുന്നു. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
*ബീറ്റ് റൂട്ട്
ബീറ്റ് റൂട്ട് കഴിക്കുന്നതും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ബീറ്റ് റൂട്ടിലടങ്ങിയിരിക്കുന്ന 'നൈട്രേറ്റ്‌സ്' ആണ് ഇതിന് സഹായകമാകുന്നത്.
* വിവിധയിനം ബെറികള്‍
വിവിധയിനം ബെറികളും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. സ്‌ട്രോബെറി- ബ്ലൂബെറിയെല്ലാം ഇതില്‍ പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന 'ആന്തോ-സയാനിന്‍സ്' എന്ന ആന്റി-ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
*ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്', ആന്റി-ഓക്‌സിഡന്റ്‌സ് എന്നിവയാണിതിന് സഹായിക്കുന്നത്.
ഇലക്കറികള്‍
ധാരാളം ഇലക്കറികള്‍ ഡയറ്റിലുള്‍പെടുത്തുന്നതും രക്തസമ്മര്‍ദമുള്ളവര്‍ക്ക് നല്ലതാണ്. കാബേജ്, ചീര തുടങ്ങിയവയെല്ലാം കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന 'നൈട്രേറ്റ്‌സ്' ആണ് ഇതിന് സഹായിക്കുന്നത്.
*ധാന്യങ്ങള്‍
ധാന്യങ്ങള്‍ (പൊടിക്കാതെ) കഴിക്കുന്നതും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് നല്ലതാണ്. ധാന്യങ്ങളില്‍ കാണുന്ന 'ബീറ്റ ഗ്ലൂട്ടന്‍' എന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ഓട്‌സ് പോലുള്ളവ പതിവായി കഴിക്കുന്നതും നല്ലതാണ്.
*ചെറുനാരങ്ങ, ഓറന്‍ജ്
ചെറുനാരങ്ങയും ഓറന്‍ജും കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
*മത്തങ്ങ വിത്തുകള്‍
മത്തങ്ങ വിത്തുകളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു
*ചിയ സീഡ്‌സും
ചിയ സീഡ്‌സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു
*പിസ്ത
പിസ്ത കഴിക്കുന്നതും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു
*ബ്രൊക്കോളി, കാരറ്റ്, തക്കാളി ഇവ കഴിക്കുന്നതും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

Keywords: Best Foods to Lower Blood Pressure, ,Kochi, News, Best Foods, Lower Blood Pressure, Health Tips, Health, Warning, Fish, Exercise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.