സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യത; ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ തെര്‍മ്മല്‍ മീറ്ററുകളും സാനിറ്റൈസറുമായി തയ്യാറെടുക്കാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം

 


തിരുവനന്തപുരം: (www.kvartha.com 30.04.2020) സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യത. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തയ്യാറായിരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡിയുടെ നിര്‍ദേശം. ബുധനാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറിയത്.

സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യത; ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ തെര്‍മ്മല്‍ മീറ്ററുകളും സാനിറ്റൈസറുമായി തയ്യാറെടുക്കാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം

ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുമ്പ് ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ അണുനശീകരണം നടത്താനും ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും തെര്‍മ്മല്‍ മീറ്ററുകള്‍ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഔട്ട്‌ലെറ്റുകളില്‍ സാനിറ്റൈസര്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ബെവ്‌കോ എംഡി നിര്‍ദേശിച്ചു.

എന്നാല്‍ ലോക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.
Keywords:  News, Kerala, Thiruvananthapuram, Beverages Corporation, Liquor, Bevco MD directed to managers for prepare to open bevarages outlet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia