'സ്ത്രീകള്‍ സൂക്ഷിക്കുക, മാലപൊട്ടിക്കാന്‍ ചില യുവതികള്‍ ഇറങ്ങിയിട്ടുണ്ട്'
Feb 23, 2013, 11:01 IST
വിയ്യൂര്‍: തിരൂര്‍ വടകുറുമ്പക്കാവ് ക്ഷേത്രോല്‍സവത്തിനിടെ മാല പൊട്ടിക്കാന്‍ നടത്തുന്ന ശ്രമം സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ വിയ്യൂര്‍ പോലീസ് പുറത്തുവിട്ടു. രണ്ട് യുവതികളാണ് മാല കവര്ചചെയ്യാന് ശ്രമിച്ചത്. ഇക്കഴിഞ്ഞ 15ന് അശ്വതി വേല നാളിലായിരുന്നു സംഭവം.
അന്നു തന്നെ മറ്റൊരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ക്ഷേത്ര പരിസരത്തു മോഷണം പതിവാകുന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണു ദേവസ്വം അധികൃതര്‍ കുംഭവേലയോടനുബന്ധിച്ചു മൂന്നു ദിവസം നടയില്‍ സി.സി.ടി.വി. സ്ഥാപിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടിയുളള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ ദേവസ്വം അധികൃതരാണ് വിയ്യൂര്‍ പോലീസിന് കൈമാറിയത്. തിരക്കുള്ള ദിവസങ്ങളില്‍ സ്ഥിരമായി ക്ഷേത്രത്തില്‍ സി.സി.ടി.വി. സംവിധാനം ഏര്‍പെടുത്താനും ആലോചനയുണ്ട്. സംഭവം ഇങ്ങനെ: തിരക്കിനിടയില്‍ രണ്ടു സ്ത്രീകള്‍ തൊഴുതുനില്ക്കുന്ന സ്ത്രീയുടെ അരികിലെത്തുന്നു. ഒരാള്‍ പിറകിലും രണ്ടാമത്തെയാള്‍ ഇടതു വശത്തും തൊഴാനെന്ന വ്യാജേന നില്ക്കുന്നു. ഇടതു ഭാഗത്തു നില്ക്കുന്ന സ്ത്രീ ഇടത്തേ കൈ സാരിത്തലപ്പ് ഉപയോഗിച്ചു മറച്ചു മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. രണ്ടാമത്തെയാള്‍ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു പരിസരം വീക്ഷിക്കുന്നു. പലവട്ടം മാലപൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതോടെ പിറകില്‍നിന്ന സ്ത്രീ ഇവരുടെ വലതുഭാഗത്തെത്തുന്നു. കണ്ണടച്ചു തൊഴുതു നില്ക്കുന്ന സ്ത്രീയോട് ചേര്‍ന്നു നിന്നു വലതു കൈ സാരിത്തലപ്പ് ഉപയോഗിച്ചു മറച്ചു മാലയില്‍ പിടിക്കാനായി ശ്രമിക്കുന്നു. ഇവിടെയും ശ്രമം വിജയിച്ചില്ല. നിരാശരായി ഇരുവരും അടുത്തയാളെ ലക്ഷ്യം വച്ചു നീങ്ങുന്നു. അതുകൊണ്ട് സ്ത്രീകള്‍ സൂക്ഷിക്കുക, നിങ്ങളുടെ മാലപൊട്ടിക്കാന്‍ സ്ത്രീകള്‍തന്നെ ഇറങ്ങിയിട്ടുണ്ട്.
Keywords: Women, Robbery, Temple, Police, Kerala, CCTV, Camera, Chain Robbery, Police, Prayer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.