ഹര്‍ത്താല്‍: പൊതുഗതാഗത സംവിധാനം നിശ്ചലം, വൈകിട്ട് 6മണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പെടെ എല്ലാ സെര്‍വീസുകളും ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി
Sep 27, 2021, 10:52 IST
തിരുവനന്തപുരം: (www.kvartha.com 27.09.2021) രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ രാവിലെ ആറിന് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍ ഡി എഫും ദേശീയ പണിമുടക്കിന് യു ഡി എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങളെ തടയുന്നില്ല. കെ എസ് ആര്‍ ടി സി സെര്‍വീസ് നടത്തുന്നില്ല. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയില്‍ പരിമിതമായ ലോകല്‍ സെര്‍വീസുകള്‍ പോലീസ് അകമ്പടിയോടെ നടത്തുന്നുണ്ട്. വൈകിട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പെടെ എല്ലാ സെര്‍വീസുകളും ആരംഭിക്കുമെന്നും യാത്രക്കാരുടെ തിരക്കുണ്ടെങ്കില്‍ അധിക ദീര്‍ഘദൂര സെര്‍വീസുകള്‍ ഏര്‍പെടുത്തുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട്.
പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസെര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ഥിച്ചിരുന്നു.
പണിമുടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും ബന്ദ് സമാധാനപരമായിരിക്കുമെന്നും എസ് കെ എം പ്രസ്താവനയില്‍ പറഞ്ഞു. സര്‍വകലാശാല പരീക്ഷകളും, പി എസ് സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ ഓടുന്നില്ല. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍ സി സിയിലേക്ക് അടക്കം പോകുന്നവര്‍ക്കുള്ള പരിമിതമായ സെര്‍വീസ് മാത്രമാണ് നടത്തുന്നത്. നിര്‍ബന്ധിച്ച് കടയടക്കലോ, വാഹനങ്ങള്‍ തടയലോ ഇല്ലെങ്കിലും പൊതുജനങ്ങള്‍ റോഡില്‍ പൊതുവേ കുറവാണ്. എന്നാല്‍ ഓടോ ടാക്‌സികള്‍ നിരത്തിലുണ്ട്. പൊലീസ് എല്ലായിടത്തും സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
മൂന്ന് കാര്‍ഷികനിയമത്തിനും വൈദ്യുതിബിലിനും എതിരായി ഡെല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം പത്തു മാസം പിന്നിടുമ്പോഴാണ് ബന്ദ്. ചര്‍ച്ചയ്ക്കുപോലും കേന്ദ്രം തയ്യാറാകാത്തതിനാലാണ് അഞ്ഞൂറില്‍പ്പരം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍മോര്‍ച(എസ്‌കെഎം) ബന്ദിന് ആഹ്വാനം ചെയ്തത്.
Keywords: News, Kerala, Thiruvananthapuram, Harthal, KSRTC, Bharath bandh, Protesters, Political party, UDF, LDF, Bharat Bandh affects normal life in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.