Bharat Jodo Yatra | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ചാണ്ടി ഉമ്മന്‍ അടക്കം കേരളത്തില്‍ നിന്ന് 8 സ്ഥിരാംഗങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com) വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ചാണ്ടി ഉമ്മന്‍ അടക്കം കേരളത്തില്‍ നിന്ന് എട്ട് സ്ഥിരാംഗങ്ങളെ തെരഞ്ഞെടുത്തു. യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി മഞ്ജുകുട്ടന്‍, കെ എസ് യു ജെനറല്‍ സെക്രടറി നബീല്‍ നൗശാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്വിമ, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങള്‍. യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം 118 സ്ഥിരാംഗങ്ങളാണുള്ളത്.

Bharat Jodo Yatra | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ചാണ്ടി ഉമ്മന്‍ അടക്കം കേരളത്തില്‍ നിന്ന് 8 സ്ഥിരാംഗങ്ങള്‍

സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിയ്ക്ക് കന്യാകുമാരിയില്‍ നിന്ന് തുടങ്ങുന്ന 'ഭാരത് ജോഡോ യാത്ര' കാല്‍നടയായി 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരില്‍ സമാപിക്കും. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ചു കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍, 2023 ജനുവരി 30-ന് ആണ് സമാപന സമ്മേളനം. ഈ അഞ്ച് മാസത്തിനിടെ രണ്ട് പ്രധാന തെരഞ്ഞെടുപ്പുകള്‍ കഴിയും.

ഗുജറാതിലേയും ഹിമാചല്‍ പ്രദേശിലേയും ജനങ്ങള്‍ പുതിയ സര്‍കാരിനെ ഈ കാലത്ത് തിരഞ്ഞെടുക്കും. രണ്ടിടത്തും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരാനുള്ള തന്ത്രങ്ങള്‍ മെനയുന്നതും 'ഭാരത് ജോഡോ യാത്ര' യുടെ ഇടവേളകളിലാകും.

രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം- എന്നിങ്ങനെ രാജ്യം പ്രതിസന്ധി നേരിടുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.

ധനികര്‍ വീണ്ടും ധനികരാകുന്നു, എന്നാല്‍ ദരിദ്ര ജനസമൂഹം അതി ദരിദ്രമായ അവസ്ഥയിലേക്ക് തള്ളിയിടപ്പെട്ടു. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്രോണി കാപിറ്റലുകള്‍ക്ക് ചെറിയ വിലയ്ക്ക് നല്‍കുന്നു. ഇവയാണ് ഭാരത യാത്ര നടത്താനുള്ള സാമ്പത്തിക കാരണമായി കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

Keywords: 'Bharat Jodo Yatra': Chandy Oommen among eight young Kerala leaders to accompany Rahul Gandhi's foot march, Thiruvananthapuram, News, Politics, Congress, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia