കലുങ്കിനായെടുത്ത കുഴിയില്‍ വീണ് ബൈക് യാത്രക്കാരന് പരിക്ക്; മുന്നറിയിപ്പ് ബോര്‍ഡ് വച്ചിരുന്നില്ലെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി റിയാസ്

 



കോഴിക്കോട്: (www.kvartha.com 06.01.2022) താമരശേരിയില്‍ കലുങ്കിനായി എടുത്ത കുഴിയില്‍ വീണ് ബൈക് യാത്രക്കാരന് പരിക്ക്. ഏകരൂല്‍ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. അബ്ദുള്‍ റസാഖിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരശേരി ചുങ്കം- മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് കലുങ്കിനായി കുഴിയെടുക്കുന്നത്. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. 

ബുധനാഴ്ച രാത്രിയാണ് അബ്ദുള്‍ റസാഖിന്റെ ബൈക് ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ പകുതി ഭാഗം കുഴിയെടുത്ത അവസ്ഥയിലാണ്. എന്നിട്ടും ഒരു റിബണ്‍ മാത്രമാണ് ഇവിടെ കെട്ടിയിരിക്കുന്നതെന്നാണ് വിവരം.

കലുങ്കിനായെടുത്ത കുഴിയില്‍ വീണ് ബൈക് യാത്രക്കാരന് പരിക്ക്; മുന്നറിയിപ്പ് ബോര്‍ഡ് വച്ചിരുന്നില്ലെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി റിയാസ്


സംഭവം അറിഞ്ഞ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടു. കരാറുകാരന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ടി പി ചീഫ് എന്‍ജിനീയര്‍ക്കാണ് അന്വേഷണ ചുമതല. 

Keywords: N ews, Kerala, State, Kozhikode, Bike, Passenger, Travel, Road, Minister, Inquiry Report, Bike passenger fell in a pit and injured in Thamarassery; Minister PA Muhammad Riyas orders probe 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia