Tragedy | കൊടുങ്ങല്ലൂരില്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം 

 
Bike Rider Died in National Highway Construction Pit in Kodungallur
Bike Rider Died in National Highway Construction Pit in Kodungallur

Representational Image Generated By Meta AI

● മരിച്ചത് ജോര്‍ജ് കുരിശിങ്കല്‍ - ഡാലി ദമ്പതികളുടെ മകന്‍ നിഖില്‍ ആന്റണി 
● റോഡ് നിര്‍മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്
● ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

തൃശൂര്‍:(KVARTHA) കൊടുങ്ങല്ലൂരില്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അഴീക്കോട് ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന ജോര്‍ജ് കുരിശിങ്കല്‍ - ഡാലി ദമ്പതികളുടെ മകന്‍ നിഖില്‍ ആന്റണി (24) ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംക്ഷന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. 
 

നിര്‍മാണം നടക്കുന്നത് അറിയാതെ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം. റോഡ് നിര്‍മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.  മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നീന ജോര്‍ജ് സഹോദരിയാണ്.

#KodungallurAccident #KeralaAccident #RoadSafety #ConstructionAccident #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia