മാണിയുടെ ബിനാമിയുമായി ബന്ധമുണ്ടെന്ന് ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ബിന്ധ്യാസിന്റെ വെളിപ്പെടുത്തല്‍

 


തിരുവനന്തപുരം: (www.kvartha.com 21.01.2015) അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ വേണ്ടി ധനമന്ത്രി കെ എം മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശിനു പിന്നാലെ കൂടുതല്‍ അഴിമതിക്കഥകളുമായി ബ്ലാക്ക് മെയ്‌ലിംഗ് കേസിലെ പ്രതി ബിന്ധ്യാസ് തോമസ് രംഗത്ത്.

കെ.എം.മാണിയുടെ ബിനാമിയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ബിന്ധ്യാസ് കോഴ ഇടപാടിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ  മാണി തന്റെ ബിനാമി വഴി റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ചതായും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരി കൂടിയായ ബിന്ധ്യാസ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

മാണിയുടെ വിശ്വസ്തനും സാമ്പത്തിക ഇടപാടില്‍ മേല്‍നോട്ടക്കാരനുമായ ഹേമചന്ദ്രനും അയാളുടെ അനന്തിരവന്‍ സജിയുമാണ്  പ്രധാനമായും ഇടപാടുകള്‍ നടത്തുന്നത്. മാണിക്കുവേണ്ടിയാണെന്ന് ഇവര്‍ ഇടപാടുകള്‍ നടത്തുന്നതെന്ന കാര്യം  തനിക്കറിയാമെന്നും ബിന്ധ്യാസ് പറയുന്നു. മാണിയുടെ സാന്നിധ്യത്തിലും ഇടപാട് നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ഇടപാടില്‍  മാണി നേരിട്ട് പങ്കെടുത്തിരുന്നുവെന്നും എന്നാല്‍, ഇടപാടില്‍ മാണിയുടെ സാന്നിധ്യം ഉണ്ടെന്നല്ലാതെ അദ്ദേഹം ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്നും ബിന്ധ്യാസ് വിശദീകരിക്കുന്നു.

2014 ല്‍  ഫെബ്രുവരിയില്‍ മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് രാത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഹേമചന്ദ്രനും സജിക്കും പുറമേ സജിയുടെ സുഹൃത്ത് രവീന്ദ്രനും  മറ്റു ചില രാഷ്ട്രീയ നേതാക്കളും മാണിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, അവരുടെ പേരുകള്‍ തനിക്കറിയില്ലെന്നും ബിന്ധ്യാസ് പറഞ്ഞു.  മാണിയുടെ  ബിനാമി റിയല്‍ എസ്‌റ്റേറ്റ് കച്ചവടം കോണ്‍ഗ്രസിലെ ചില മന്ത്രിമാരടക്കമുള്ള നേതാക്കള്‍ക്ക് അറിയാമെന്നും ബിന്ധ്യാസ് പറയുന്നു. എന്നാല്‍ അവരുടെ പേരുകള്‍ തല്‍ക്കാലം വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രധാന ഹോട്ടലുകളില്‍ വെച്ചാണ് ഇടപാടുകള്‍ നടന്നിരുന്നത്. കൊച്ചിയിലെ ലേ മെറിഡിയന്‍, കൊല്ലത്തെ ഒരു ഹോട്ടല്‍, തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ഇടപാട്. ഇടപാടുകളില്‍ ഏറ്റവും വലുത്  രണ്ടു കെട്ടിട നിര്‍മ്മാതാക്കളുമായി നടത്തിയ  16 കോടി രൂപയുടെ ഇടപാടാണ് . അതിന് ഇടനിലക്കാരിയായി നിന്ന തനിക്ക് ഒരു കോടി രൂപ കമ്മിഷന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ ഇത് നല്‍കാന്‍ ഇതുവരെ തയ്യാറാത്തതിനാല്‍ സംഘത്തിലെ സജിയുമായി തെറ്റിയെന്നും ബിന്ധ്യാസ് പറഞ്ഞു.

ഇതേതുടര്‍ന്ന്  ഇടപാട് വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയ തന്നെ  കേസില്‍ കുടുക്കുകയായിരുന്നു. റുക്‌സാനയുമായി ബന്ധപ്പെട്ട ബ്‌ളാക്ക് മെയിലിംഗ് കേസ് ഉയര്‍ന്നുവന്നത് അങ്ങനെയാണ്. എന്നാല്‍ റുക്‌സാനയെ പരിചയപ്പെടുത്തിയെന്നതിനപ്പുറം അവളുമായി അവര്‍ നടത്തിയ മറ്റ് ഇടപാടുകളൊന്നും തനിക്കറിയില്ലെന്നും ബിന്ധ്യാസ് പറഞ്ഞു.

അതേസമയം കെ.എം. മാണിയുടെ വിശ്വസ്തരുടെ  ഇടപാടുകളെ കുറിച്ചെല്ലാം തനിക്ക് അറിവുണ്ടായിരുന്നു. കേരളത്തിലും ഗള്‍ഫിലുമായാണ്  പ്രധാനമായും ഇടപാടുകള്‍ നടന്നത്. മൂന്നാറിലും ഊട്ടിയിലും കൊടൈക്കനാലിലും ഏക്കറു കണക്കിന് സ്ഥലവും ത്രീ സ്റ്റാര്‍ ഹോട്ടലുകളും മാണിക്കുവേണ്ടി വാങ്ങിയിട്ടുണ്ട്.  എന്നാല്‍, ഇതില്‍ ഇടനിലക്കാരിയായി നിന്നത് താനല്ലെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.

മുംബയിലെ സൊമാനിയ ഗ്രൂപ്പിന്റെ മാനേജര്‍ രാജീവ് പാണ്ഡയെ ഇവരുമായി ബന്ധപ്പെടുത്തി കൊടുത്തതും താനാണ്. ഇക്കാര്യങ്ങള്‍  പറയാനാണ് കഴിഞ്ഞദിവസം  ബിജു രമേശിന്റെ വീട്ടില്‍ പോയത്. ബിജുവിന്റെ ബന്ധുവിനോട് താന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തന്നെ പറഞ്ഞുവിട്ടിട്ടല്ല അവിടേക്ക് പോയത്.

കെട്ടിട നിര്‍മാതാക്കളുമായി നടത്തിയ 16കോടി രൂപയുടെ ഇടപാടില്‍ ഒന്‍പതുകോടി രൂപ കെട്ടിട നിര്‍മ്മാതാവ്  മത്തായിക്ക് 2014 ഫെബ്രുവരി ആദ്യയാഴ്ച കൈമാറി. മറ്റൊരു കെട്ടിട നിര്‍മ്മാതാവായ കുര്യന് ഏഴുകോടി രൂപയും നല്‍കി. ഇവരില്‍ നിന്ന് കെട്ടിടം ഈടായി വാങ്ങിയാണ് പ്രധാനമായും ഇടപാട് നടത്തിയത്. ആറേഴ് പെട്ടികളില്‍ നോട്ടുകെട്ടുകളായാണ് പണം കൈമാറിയത്. സജിയുടേയും സുഹൃത്തുകളുടേയും പേരിലാണ്  കൊച്ചിയില്‍ വെച്ച് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും ബിന്ധ്യാസ് പറഞ്ഞു.

മാണിയുടെ ബിനാമിയുമായി ബന്ധമുണ്ടെന്ന് ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ബിന്ധ്യാസിന്റെ വെളിപ്പെടുത്തല്‍സജിക്കും സുഹൃത്തുക്കള്‍ക്കുമായി  2014ല്‍ താന്‍ തന്നെ  60 ലക്ഷം രൂപ വീതമുള്ള അഞ്ച് ഫ്‌ളാറ്റുകള്‍  വാങ്ങി നല്‍കിയിട്ടുണ്ട്. ഇതിന്റെ കമ്മീഷന്‍ തനിക്ക് കൃത്യമായി നല്‍കിയിരുന്നു. ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാകുന്ന കേസുകള്‍  ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച ഇവര്‍  സര്‍ക്കാരുമായി ബന്ധപ്പെട്ട കുരുക്കുകള്‍ കാര്യമാക്കേണ്ടതില്ലെന്ന്  ഉറപ്പുനല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍  ബിസിനസ് വിജയകരമായി നടത്തിയിരുന്നത്. ഇടപാടില്‍ ഉപയോഗിച്ച പണം മുഴുവന്‍ കെ.എം. മാണിയുടേതാണെന്ന കാര്യത്തില്‍ സംശയമില്ല. മാണിയും സജിയും ഹേമചന്ദ്രനും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നുവെന്നും ബിന്ധ്യാസ് കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, K.M.Mani, Corruption, Channel, Politics, Minister, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia