കോവിഡിനെ ചെറുക്കാൻ തങ്ങളുടെ നൂതന ഉപകരണം വൈറോഗാര്‍ഡിന് സാധിക്കുമെന്ന് ബയോക്‌സി മെഡികെയര്‍; ആവശ്യക്കാർ നിരവധിയെന്ന് കമ്പനി
Aug 6, 2021, 15:16 IST
കൊച്ചി: (www.kvartha.com 06.08.2021) ഹോടെലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ ചെറുക്കുവാൻ തങ്ങളുടെ നൂതന ഉപകരണമായ വൈറോഗാര്‍ഡിന് സാധിക്കുമെന്ന് ബയോക്സി മെഡികെയർ.
പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന വൈറോഗാര്‍ഡ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോക്‌സി മെഡികെയറാണ്
വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ജര്‍മനി ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നിരവധി ആവശ്യക്കാര്‍ വൈറോഗാര്‍ഡിനായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ വൈറോഗാര്‍ഡിന്റെ നിര്‍മാണം ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ബയോക്‌സി മെഡികെയര്‍ സിഇഒ ബി ശിവശങ്കര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ലോകോത്തര ഉപകരണ നിര്‍മാതാക്കളായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന വൈറോഗാര്‍ഡ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോക്‌സി മെഡികെയറാണ്
വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ജര്‍മനി ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നിരവധി ആവശ്യക്കാര്‍ വൈറോഗാര്‍ഡിനായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ വൈറോഗാര്‍ഡിന്റെ നിര്‍മാണം ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ബയോക്‌സി മെഡികെയര്‍ സിഇഒ ബി ശിവശങ്കര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ലോകോത്തര ഉപകരണ നിര്‍മാതാക്കളായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ഐസിഎംആര്‍), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് വൈറോളജി (എന്‍ഐവി) എന്നീ സ്ഥാപനങ്ങള്‍ ടെസ്റ്റ് ചെയ്ത് അംഗീകരിച്ച രാജ്യത്തെ ആദ്യ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൈറോഗാര്‍ഡ് നിർമിച്ചിരിക്കുന്നത്. കോവിഡ് വ്യാപന സാധ്യത ഏറെയുള്ള ബസുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, സൂപെര്‍മാര്‍കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഉപകരണം കൂടുതൽ ഫലപ്രദമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികളില്‍ നടത്തിയ 90 ദിവസത്തെ കര്‍ശനമായ ക്ലിനികല്‍ ട്രയലുകള്‍ക്ക് ശേഷമാണ് വൈറോഗാര്‍ഡിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് ശിവശങ്കര്‍ വ്യക്തമാക്കി.
ഐസിഎംആര്‍, എന്‍ഐവി എന്നിവയുടെ അംഗീകാരത്തിന് പുറമേ മഹാരാഷ്ട്ര സര്‍കാരിന്റെ ഡയറക്ടറേറ്റ് ഓഫ് മെഡികല്‍ എജ്യുക്കേഷന്‍ ആൻഡ് റിസര്‍ചിന്റെ അംഗീകാരവും വൈറോഗാര്‍ഡിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ വൈറോഗാര്‍ഡ് അയോണുകള്‍ ഉല്‍പാദിപ്പിക്കുകയും, ചുറ്റുമുള്ള വായുവിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യും. വൈറോഗാര്‍ഡിന്റെ നൂതനമായ അയോണൈസേഷന്‍ ടെക്‌നോളജി വായു വലിച്ചെടുത്ത് പകരം അടച്ചിട്ട അന്തരീക്ഷങ്ങളിലെ എല്ലാ പ്രതലങ്ങളില്‍ നിന്നും വൈറസുകളെ നിര്‍വീര്യമാക്കുന്ന ബൈപോളാര്‍ അയോണുകളെ പുറന്തള്ളുന്നു. ഇത്തരത്തില്‍ വായുവിലൂടെ സഞ്ചരിക്കുന്ന അയോണുകള്‍ പൂര്‍ണമായും വൈറസുകള്‍ ഉള്‍പെടെയുള്ള ജൈവിക കണങ്ങളെ നിര്‍വീര്യമാക്കി രോഗവ്യാപനം തടയുമെന്നും ശിവശങ്കർ വ്യക്തമാക്കി.
ഈ ഉപകരണത്തിന്റെ സി-സിഎസി മോഡല്‍ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും അതേ വായുവിനെ സൂക്ഷ്മാണു നശീകരണത്തിനുള്ള മാധ്യമമാക്കി മാറ്റുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ബൈപോളാര്‍ അയോണുകളുടെ രോഗാണുനശീകരണ പ്രവണത, വൈറസുകളെ ഇല്ലാതാക്കി അന്തരീക്ഷവായു ശുദ്ധീകരിക്കും. കൂടാതെ, കൂളിംഗ് കോയിലുകളിലെ ഫംഗസ് ശല്യം 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കുവാനും ഏറെ ഫലപ്രദമാണ് വൈറോഗാര്‍ഡ്.
Keywords: News, Kochi, Kerala, State, COVID-19, Corona, Bioxy Medicare launches, VyroGuard, Coronavirus, Bioxy Medicare launches VyroGuard, a device for killing coronavirus in closed spaces.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.